റൂട്ടിനെ എറിഞ്ഞു വീഴ്ത്തി ആകാശത്തേക്ക് പറക്കും ചുംബനമെറിയല്‍; പിന്നെ മൈക്ക് ഡ്രോപ് സെലിബ്രേഷന്‍ അനുകരിച്ച് പരിഹാസവും- കോഹ്‌ലി ഡാ...

ഏകദിന പരമ്പര ഇംഗ്ലണ്ടിന് സമ്മാനിച്ച മൂന്നാം ഏകദിന സെഞ്ച്വറിക്കു ശേഷം ജോ റൂട്ട് നടത്തിയ മൈക്ക് ഡ്രോപ് സെലിബ്രേഷനെ പരിഹസിച്ചായിരുന്നു ഇത്തവണ കോഹ്‌ലിയുടെ ആഘോഷം
റൂട്ടിനെ എറിഞ്ഞു വീഴ്ത്തി ആകാശത്തേക്ക് പറക്കും ചുംബനമെറിയല്‍; പിന്നെ മൈക്ക് ഡ്രോപ് സെലിബ്രേഷന്‍ അനുകരിച്ച് പരിഹാസവും- കോഹ്‌ലി ഡാ...

ര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന പദവിയില്‍ ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ പരിഗണിക്കുന്ന രണ്ട് പേരാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും. എഡ്ജ്ബാസ്റ്റണിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ റൂട്ടിന്റെ മികവില്‍ കരുത്താര്‍ജിച്ച് വന്ന ഇംഗ്ലണ്ട് ഇന്നിങ്‌സിന് കടിഞ്ഞാണിട്ടത് വിരാട് കോഹ്‌ലിയുടെ നേരിട്ടുള്ള ഏറില്‍ കുറ്റി തെറിപ്പിച്ച ഒരു റണ്ണൗട്ടായിരുന്നു. വീണത് മറ്റാരുമല്ല റൂട്ട് തന്നെ. തന്റെ പ്രധാന എതിരാളിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചതും വ്യത്യസ്ത രീതിയിലാക്കാനും മറന്നില്ല ഇന്ത്യന്‍ നായകന്‍.  ഏകദിന പരമ്പര ഇംഗ്ലണ്ടിന് സമ്മാനിച്ച മൂന്നാം ഏകദിന സെഞ്ച്വറിക്കു ശേഷം ജോ റൂട്ട് നടത്തിയ മൈക്ക് ഡ്രോപ് സെലിബ്രേഷനെ പരിഹസിച്ചായിരുന്നു ഇത്തവണ കോഹ്‌ലിയുടെ ആഘോഷം. 

ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടി ജോ റൂട്ട് നടത്തിയ മൈക്ക് ഡ്രോപ് ആഘോഷം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോഹ്‌ലി നോക്കിനില്‍ക്കെ ബാറ്റ് താഴെയിട്ട് റൂട്ട് നടത്തിയ മൈക്ക് ഡ്രോപ് ആഘോഷം വിവാദമാവുകയും ചെയ്തു. പിന്നാലെ തന്റ പ്രവര്‍ത്തി ശരിയായില്ലെന്ന് റൂട്ട് സമ്മതിച്ചു. ബാറ്റ് താഴെയിട്ട് റൂട്ട് ആഘോഷിക്കുമ്പോള്‍ പശ്ചത്തലത്തില്‍ ക്രുദ്ധനായി നോക്കിനില്‍ക്കുന്ന കോഹ്‌ലിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന്റെ ചൊരുക്ക് ഇങ്ങനെ തീര്‍ക്കാന്‍ അവസരം കിട്ടിയത് ഇന്ത്യന്‍ നായകന്‍ ശരിക്കും ആഘോഷിച്ചു. 

അശ്വിന്‍ എറിഞ്ഞ 63ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. ഈ സമയത്ത് മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. നാലാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം 104 റണ്‍സ് കൂട്ടിച്ചേര്‍ത്ത് റൂട്ട് ഇംഗ്ലീഷ് നിരയെ കരുത്തോടെ മുന്നോട്ടു നയിക്കുകയായിരുന്നു ആ ഘട്ടത്തില്‍. 156 പന്തില്‍ ഒന്‍പതു ബൗണ്ടറികളോടെ 80 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം. അശ്വിന്റെ പന്ത് മിഡ്‌വിക്കറ്റിലേക്ക് തട്ടിയിട്ടശേഷം ഒരു റണ്‍ പൂര്‍ത്തിയാക്കിയ റൂട്ട്- ബെയര്‍സ്‌റ്റോ സഖ്യം രണ്ടാം റണ്ണിനു ശ്രമിച്ചത്് വിനയായി. പന്ത് കൈക്കലാക്കിയ കോഹ്‌ലിയുടെ നേരിട്ടുള്ള ത്രോ കുറ്റി തെറിപ്പിക്കുമ്പോള്‍ റൂട്ട് ക്രീസിന് ബഹുദൂരം പിന്നിലായിരുന്നു. 

ചരിത്ര ടെസ്റ്റില്‍ സെഞ്ച്വറിക്കരികെ വീണുപോയതിന്റെ നിരാശയില്‍ ഇംഗ്ലീഷ് നായകന്‍ നടന്നു നീങ്ങുമ്പോള്‍ കോഹ്‌ലി ആകാശത്തേക്ക് പറക്കും ചുംബനങ്ങളെറിഞ്ഞു. പിന്നാലെ മൈക്ക് ഡ്രോപ് സെലിബ്രേഷന്‍ പരിഹാസപൂര്‍വം അനുകരിച്ചു. ദ സണ്‍ അടക്കമുള്ള എല്ലാ ഇംഗ്ലീഷ് മാധ്യമങ്ങളും ഈ ആഘോഷം കൊണ്ടുപിടിക്കുകയും ചെയ്തതോടെ സംഭവം വന്‍ ഹിറ്റായി മാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com