എഡ്ജ്ബാസ്റ്റണിലെ സെഞ്ചുറി രണ്ടാമത് മാത്രം, പ്രിയപ്പെട്ട ഇന്നിങ്‌സ് ഇതല്ലെന്ന് കോഹ് ലി

തനിക്ക് പ്രിയപ്പെട്ട ഇന്നിങ്‌സില്‍ ഒന്നാമതായി കോഹ് ലി വയ്ക്കുന്നത് അഡ്‌ലയ്ഡിലെ സെഞ്ചുറിയാണ്
എഡ്ജ്ബാസ്റ്റണിലെ സെഞ്ചുറി രണ്ടാമത് മാത്രം, പ്രിയപ്പെട്ട ഇന്നിങ്‌സ് ഇതല്ലെന്ന് കോഹ് ലി

ബിര്‍മിങ്ഹാം: 2014ല്‍ തലകുനിച്ച് മടങ്ങിയിടത്ത് ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഉദിച്ചുയരുകയായിരുന്നു ഇന്ത്യന്‍ നായകന്‍. എന്നിട്ടും ടീമിനെ കരകയറ്റിയ, വിമര്‍ശകരുടെ വായടപ്പിച്ച ആ സെഞ്ചുറി വിരാട് കോഹ് ലി രണ്ടാം സ്ഥാനത്തേക്ക് വയ്ക്കുന്നു. 

തനിക്ക് പ്രിയപ്പെട്ട ഇന്നിങ്‌സില്‍ ഒന്നാമതായി കോഹ് ലി വയ്ക്കുന്നത് അഡ്‌ലയ്ഡിലെ സെഞ്ചുറിയാണ്. ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കാന്‍ അന്ന് കോഹ് ലിക്ക് സാധിച്ചിരുന്നില്ല. 364 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 48 റണ്‍സ് അകലെ തോല്‍വി സമ്മതിക്കേണ്ടി വന്നു. 

അഡ്‌ലെയ്ഡിന് ശേഷമാണ് എനിക്ക് ബിര്‍മിങ്ഹാമിലെ സെഞ്ചുറി. അഡ്‌ലെയ്ഡിലേത് എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സ് അഞ്ചാം ദിനം പിന്തുടരുകയായിരുന്നു നമ്മള്‍. ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് നമ്മള്‍ എന്ന ചിന്ത എനിക്കുണ്ടായിരുന്നു. അത് മനോഹരമായ മാനസികാവസ്ഥയാണ് നല്‍കിയത്. ബിര്‍മിങ്ഹാമിലെ ഇന്നിങ്‌സ് എന്നെ സന്തോഷിപ്പിക്കുന്നു എന്നും കോഹ് ലി പറയുന്നു.

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയില്‍ നിന്നായിരുന്നു 287ലേക്ക് ഇന്ത്യയെ കോഹ് ലി എത്തിച്ചത്. ഇംഗ്ലണ്ടിനെതിരെ ലീഡ് നേടാന്‍ സാധിക്കാത്തത് എന്നെ നിരാശനാക്കുന്നു  എന്നും കോഹ് ലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com