ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു സെമിയില്‍

നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഓകുഹാരയെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. 
ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു സെമിയില്‍

നാന്‍ജിംഗ്‌: ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു സെമി ഫൈനലില്‍. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഓകുഹാരയെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. 

നാലാം തവണയാണ് സിന്ധു ലോകബാഡ്മിന്റണ്‍ സെമിയിലെത്തുന്നത്.സെമിയില്‍ ജപ്പാന്റെ യെമാഗുച്ചിയാണ് എതിരാളി. എതിരില്ലാത്ത രണ്ടുസെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം സ്‌കോര്‍ 21-17, 21-19

നേരത്തെ, സൈന നെഹ്‌വാളിനു പിന്നാലെ സായ് പ്രണീതും ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായതിന്റെ നിരാശയില്‍ നില്‍ക്കുമ്പോഴാണ് സിന്ധുവിലൂടെ ഇന്ത്യ പ്രതീക്ഷ കാത്തത്. ജപ്പാന്റെ കെന്റോ മോമോട്ടോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സായ് പ്രണീതിനെ വീഴ്ത്തിയത്. സ്‌കോര്‍: 2112, 2112. അതേസമയം, നിലവിലെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ സ്പാനിഷ് താരം കരോലിന മാരിനാണ് സൈനയെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍: 621, 1121.

രണ്ടു തവണ ലോകചാംപ്യനായിട്ടുള്ള കരോലിന മാരിനെതിരെ ഒന്നു പൊരുതാന്‍ പോലുമാകാതെ കീഴടങ്ങുകയായിരുന്നു സൈന. പത്താം സീഡായ സൈനയും ഒന്നാം സീഡായ മാരിനും തമ്മിലുള്ള ക്വാര്‍ട്ടര്‍ പോരാട്ടം ആകെ 31 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. ഇതുവരെ നേര്‍ക്കുനേരെത്തിയ പത്തു പോരാട്ടങ്ങളില്‍ ഇതോടെ ഇരുവര്‍ക്കും അഞ്ചു വിജയങ്ങള്‍ വീതമായി.

തുടര്‍ച്ചയായി എട്ടുതവണ ലോക ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ താരമെന്ന നിലയില്‍ റെക്കോര്‍ഡ് കുറിച്ചതിനു പിന്നാലെയാണ് സൈനയുടെ നിരാശപ്പെടുത്തുന്ന തോല്‍വി. 2015, 2017 വര്‍ഷങ്ങളില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള താരമാണ് സൈന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com