വാടക വേണ്ട, ഗോകുലം കേരളയ്ക്ക് സൗജന്യമായി സ്‌റ്റേഡിയം നല്‍കി കോഴിക്കോട് കോര്‍പ്പറേഷന്‍

2017-18 സീസണിലെ ഐലീഗ് മത്സരങ്ങള്‍ ഗോകുലം കേരള കളിച്ചത് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു
വാടക വേണ്ട, ഗോകുലം കേരളയ്ക്ക് സൗജന്യമായി സ്‌റ്റേഡിയം നല്‍കി കോഴിക്കോട് കോര്‍പ്പറേഷന്‍

സൗജന്യമായി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഗോകുലം കേരളയ്ക്ക് വാടകയ്ക്ക് നല്‍കി കോഴിക്കോഴ് കോര്‍പ്പറേഷന്‍. ഒരു വര്‍ഷത്തേക്കാണ് സൗജന്യമായി സ്റ്റേഡിയം ഗോകുലം കേരളയ്ക്ക് നല്‍കുന്നത്. 

ഈ കാലയളവില്‍ സ്‌റ്റേഡിയത്തില്‍ ഗോകുലം കേരള അറ്റകുറ്റപ്പണികള്‍ നടത്തും. 2017-18 സീസണിലെ ഐലീഗ് മത്സരങ്ങള്‍ ഗോകുലം കേരള കളിച്ചത് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു. ഈ സീസണില്‍ മഞ്ചേരി സ്റ്റേഡിയത്തിലേക്ക് മത്സരങ്ങള്‍ മാറ്റാന്‍ ഗോകുലം കേരള ശ്രമിച്ചു എങ്കിലും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ക്ലബ് ലൈസന്‍സ് പ്രശ്‌നങ്ങളെ തുടര്‍ന്ന് സാധിച്ചില്ല. 

ഇഎംഎസ് സ്റ്റേഡിയത്തിന്റെ പിച്ചും, ഫ്‌ലഡ് ലൈറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലും അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. ഇതിന് വലിയ തുക തന്നെ ചിലവാകും എന്നതിനാലാണ് സൗജന്യമായി സ്റ്റേഡിയം ക്ലബിന് വാടകയ്ക്ക് അനുവദിച്ചിരിക്കുന്നത്. 

തങ്ങളുടെ അരങ്ങേറ്റ സീസണില്‍ തന്നെ ഐലീഗില്‍ ആറാം സ്ഥാനത്തെത്താന്‍ ഗോകുലം എഫ്‌സിക്ക് സാധിച്ചിരുന്നു. 2018-19 സീസണിലേക്കായി സ്പാനിഷ് താരം സ്പാനിയാര്‍ഡ് ഫെര്‍ണാഡോവിനെയാണ് ഗോകുലം നിയമിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com