അഫ്രീദി പ്രധാനമന്ത്രിയാവട്ടെ, ക്രിസ് ഗെയില്‍ പറയുന്നു

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഇമ്രാന്‍ ഖാന് ആശംസ നേരവെയായിരുന്നു യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ വാക്കുകള്‍
അഫ്രീദി പ്രധാനമന്ത്രിയാവട്ടെ, ക്രിസ് ഗെയില്‍ പറയുന്നു

ഞാന്‍ പ്രധാനമന്ത്രി ആവുക എന്ന ഒന്നുണ്ടാകില്ല. അതുറപ്പാണ്. എന്നാല്‍ ഷാഹിദ് അഫ്രീദിക്ക് മുന്നില്‍ വഴിയുണ്ട്...പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഇമ്രാന്‍ ഖാന് ആശംസ നേരവെയായിരുന്നു യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ വാക്കുകള്‍. 

പ്രധാനമന്ത്രി പദത്തിലേക്ക് ക്രിക്കറ്റ് താരം വരുന്നു എന്നത് സന്തോഷം തരുന്നതാണ്. പിന്നാലെ വരുന്ന ക്രിക്കറ്റ് കളിക്കാര്‍ക്ക് ഭാവിയിലേക്ക് പ്രതിക്ഷ നല്‍കുന്നതാണ് ഇമ്രാന്റെ ജയം. എന്നാല്‍ ഭാവിയില്‍ പ്രധാനമന്ത്രിയാവുക എന്നത് എന്റെ കാര്യത്തില്‍ ഉണ്ടാവില്ല. 

ഞാന്‍ പ്രധാനമന്ത്രിയാവില്ലെന്ന് ഉറപ്പാണ് എങ്കിലും അഫ്രീദിയുടെ കാര്യത്തില്‍ അങ്ങിനെയല്ല. ഒരു നാള്‍ പ്രധാനമന്ത്രി പദത്തിലേക്ക് അഫ്രീദിക്ക് എത്താന്‍ സാധിക്കും എന്നതാണ് ഇവിടെ വ്യക്തമാകുന്നതെന്ന് ഗെയ്ല്‍ പറയുന്നു. 

പാക്കിസ്ഥാനില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് ഷാഹിദ് അഫ്രീദി. അതിനാല്‍ ഇമ്രാന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ വിജയം നേടാന്‍ പാക്കിസ്ഥാന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന് സാധിക്കുമെന്നാണ് ഗെയ്ല്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഏതാനും ദിവസം മുന്‍പായിരുന്നു അഫ്രീദിയുടെ മറ്റൊരു റെക്കോര്‍ഡിനൊപ്പം കിസ് ഗെയില്‍ എത്തിയത്. ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന അഫ്രീദിയുടെ റെക്കോര്‍ഡാണ് ഗെയ്ല്‍ മറികടക്കാന്‍ പോകുന്നത്. 476 സിക്‌സുകളാണ് ഇരുവരും ഇപ്പോള്‍ അടിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com