ഉറക്കത്തില്‍ സച്ചിന്‍ എഴുന്നേറ്റ് നടക്കും, മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആ പ്രശ്‌നം വെളിപ്പെടുത്തി ഗാംഗുലി

ഞാനും സച്ചിനും ഒരേ മുറിയില്‍. ആദ്യ ദിവസം രാത്രി സച്ചിന്‍ എഴുന്നേറ്റപ്പോള്‍ വാഷ്‌റൂമില്‍ പോകാനായിരിക്കും എന്നാണ് ഞാന്‍ കരുതിയത്
ഉറക്കത്തില്‍ സച്ചിന്‍ എഴുന്നേറ്റ് നടക്കും, മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആ പ്രശ്‌നം വെളിപ്പെടുത്തി ഗാംഗുലി

മുംബൈ:  രാത്രി ഒന്നര ആയപ്പോഴേക്കും സച്ചിന്‍ ബെഡില്‍ നിന്നും എഴുന്നേറ്റു. വാഷ്‌റൂമില്‍ പോകാന്‍ ആയിരിക്കുമെന്ന് കരുതി. എന്നാല്‍ തൊട്ടടുത്ത ദിവസവും ഇത് തന്നെ സംഭവിച്ചു. മൂന്നാം ദിവസവും ഇത് തന്നെ കഥ. അന്നൊരിക്കല്‍ സച്ചിന്‍ തന്നെ പേടിപ്പിച്ച കഥ പറയുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. 

ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു സംഭവം. ഞാനും സച്ചിനും ഒരേ മുറിയില്‍. ആദ്യ ദിവസം രാത്രി സച്ചിന്‍ എഴുന്നേറ്റപ്പോള്‍ വാഷ്‌റൂമില്‍ പോകാനായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. രണ്ടാം ദിനവം രാത്രി അതേ സമയം സച്ചിന്‍ ബെഡില്‍ നിന്നും എഴുന്നേറ്റു നടന്നു, കസേരയില്‍ ചെന്നിരുന്നു. പിന്നെ കസേരയില്‍ നിന്നും എഴുന്നേറ്റ് ബെഡില്‍ വന്നു  കിടന്നു. 

എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് പിടികിട്ടിയില്ല. എന്നാല്‍ മൂന്നാം ദിനവും സച്ചിന്‍ ഇത് തന്നെ ആവര്‍ത്തിച്ചു. ഇതോടെ എന്താണ് സംഭവിക്കുന്നത് എന്ന് സച്ചിനോട് ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്തിനാണ് നിങ്ങളിങ്ങനെ രാത്രി എന്നെ പേടിപ്പിക്കുന്നത് എന്ന് ചോദിച്ചപ്പോഴാണ് സച്ചിന്‍ ആ രഹസ്യം വെളിപ്പെടുത്തിയതെന്ന് ഗാംഗുലി പറയുന്നു.

എനിക്ക് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന ശീലം ഉണ്ട് എന്നായിരുന്നു സച്ചിന്റെ മറുപടി. ബ്രേക്ക്ഫാസ്റ്റ് വിത് ചാമ്പ്യന്‍ എന്ന ചാറ്റ് ഷോയിലായിരുന്നു ഗാംഗുലി സച്ചിന്റെ ആ വിചിത്രമായ ശീലത്തെ കുറിച്ച് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com