തിരിച്ചറിയല്‍ കാര്‍ഡിന് സെല്‍ഫി അയച്ച് ഷൂട്ടിങ് താരങ്ങള്‍, അച്ചടക്ക നടപടിയെന്ന് റൈഫിള്‍ അസോസിയേഷന്‍

ദേശീയ റൈഫിള്‍ അസേസിയേഷന്റെ  തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ അസോസിയേഷന്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു
തിരിച്ചറിയല്‍ കാര്‍ഡിന് സെല്‍ഫി അയച്ച് ഷൂട്ടിങ് താരങ്ങള്‍, അച്ചടക്ക നടപടിയെന്ന് റൈഫിള്‍ അസോസിയേഷന്‍

താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയുള്ള നോട്ടീസ് കഴിഞ്ഞ ദിവസം ദേശീയ റൈഫിള്‍ അസോസിയേഷന്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അച്ചടക്ക നടപടിയും മത്സരങ്ങളില്‍ നിന്ന് വിലക്കും നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. കാരണം എന്താണെന്നല്ലേ? സെല്‍ഫി...

ദേശീയ റൈഫിള്‍ അസേസിയേഷന്റെ  തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ അസോസിയേഷന്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വഴി അപേക്ഷ താരങ്ങളില്‍ പലരും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയ്ക്ക് പകരം നല്‍കിയത് സെല്‍ഫി. 

സെല്‍ഫി അപ്ലോഡ് ചെയ്തതിന് പുറമെ ഫോര്‍വേഡഡ് മെസേജിന്റെ ചിത്രമാണ് മറ്റൊരു താരം ഫോട്ടോയുടെ സ്ഥാനത്ത് നല്‍കിയത്. ഇതോടെയാണ് താരങ്ങള്‍ക്ക് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയത്. 

രജിസ്‌ട്രേഷന്‍ പ്രക്രീയ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് ഓണ്‍ലൈന്‍ വഴി അപ്ലേ ചെയ്യാന്‍ അനുവാദം നല്‍കിയത്. എന്നാല്‍ സ്‌കൂട്ടറില്‍ ഇരുന്നുള്‍പ്പെടെയുള്ള സെല്‍ഫികളാണ് ഇന്ത്യന്‍ ഷൂട്ടേഴ്‌സ് നല്‍കിയത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. 

സ്വന്തം ഫോട്ടോയുടെ സ്ഥാനത്ത് ഫോര്‍വേഡഡ് മെസേജിന്റെ ചിത്രം വെച്ച ഷൂട്ടറിനെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. വെള്ള പശ്ചാത്തലത്തിലെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മാത്രമേ സ്വീകരിക്കുകയുള്ളെന്ന് അസോസിയേഷന്‍ താരങ്ങളെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com