വിക്കറ്റ് ആഘോഷം അതിരുകടന്നു; ഇഷാന്ത് ശര്‍മയ്ക്ക് പിഴ 

ക​ളി​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ലെ​വ​ൽ  ഒ​ന്ന് കു​റ്റ​ത്തി​നാ​ണ് ന​പ​ടി
വിക്കറ്റ് ആഘോഷം അതിരുകടന്നു; ഇഷാന്ത് ശര്‍മയ്ക്ക് പിഴ 

ബി​ർ​മി​ങാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയില്‍ അതിരുകടന്ന വിക്കറ്റ് ആഘോഷം ചൂണ്ടികാട്ടി ഇഷാന്ത് ശര്‍മ്മയ്ക്ക് പിഴ. മാ​ച്ച് ഫീ​സി​ന്‍റെ 15 ശ​ത​മാ​ന​മാ​ണ് ഇഷാന്തിന് പി​ഴ വി​ധി​ച്ചത്. ബാറ്റ്സ്മാനെ പ്രകോപിപ്പിക്കുന്നതരത്തിൽ മൈതാനത്തിൽ പെരുമാറി എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ നടപടി കൈകൊണ്ടത്. 

ഇം​ഗ്ല​ണ്ട് താരം ഡേ​വി​ഡ് മ​ലാ​ന്‍റെ വിക്കറ്റ് നേടിയശേഷം ബാ​റ്റ്സ്മാ​നരികിലേക്ക് ഓടിയടുത്ത് ഇഷാന്ത് നടത്തിയ ആഘോഷപ്രകടനങ്ങളാണ് പിഴ വിധിക്കാൻ കാരണമായത്.ക​ളി​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ലെ​വ​ൽ  ഒ​ന്ന് കു​റ്റ​ത്തി​നാ​ണ് ന​പ​ടി.  ഇഷാന്ത് കുറ്റം സമ്മതിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com