മറ്റൊരു സന്തോഷം കൂടി; സുനില്‍ ഛേത്രി ഏഷ്യന്‍ ഫുട്‌ബോള്‍ ഐക്കണ്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ നായകന്‍ സുനില്‍ ഛേത്രിയെ ഏഷ്യന്‍ ഫുട്‌ബോള്‍ ഐക്കണായി എ.എഫ്.സി തിരഞ്ഞെടുത്തു
മറ്റൊരു സന്തോഷം കൂടി; സുനില്‍ ഛേത്രി ഏഷ്യന്‍ ഫുട്‌ബോള്‍ ഐക്കണ്‍

ന്ത്യന്‍ കൗമാര ടീമുകളുടെ രണ്ട് ചരിത്ര വിജയങ്ങളുടെ ആനന്ദത്തില്‍ നില്‍ക്കുന്ന കാല്‍പന്ത് പ്രേമികള്‍ക്കിതാ മറ്റൊരു സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ നായകന്‍ സുനില്‍ ഛേത്രിയെ ഏഷ്യന്‍ ഫുട്‌ബോള്‍ ഐക്കണായി എ.എഫ്.സി തിരഞ്ഞെടുത്തു. തന്റെ 34ാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രഖ്യാപനം. കരിയര്‍ തുടരുന്നവരില്‍ ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളില്‍ ഛേത്രി മൂന്നാമത് നില്‍ക്കുന്നു. 

ഇതിഹാസങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റാണാള്‍ഡോയും ഫുട്‌ബോള്‍ ലോകം ഭരിക്കുന്ന കാലഘട്ടത്തില്‍ ഗോള്‍ വേട്ടയില്‍ അവര്‍ക്കു പിന്നില്‍ ഒരു ഏഷ്യന്‍ താരം മൂന്നാം സ്ഥാനത്തെത്തുകയെന്ന അനുപമ നേട്ടമാണെന്ന് എ.എഫ്.സി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അഞ്ച് തവണ ലോക ഫുട്‌ബോളറായ മെസിയേക്കാള്‍ ഒരു ഗോള്‍ വ്യത്യാസത്തില്‍ ഛേത്രി മൂന്നാം സ്ഥാനത്തു തുടരുന്നത് വിസ്മയിപ്പിക്കുന്ന നേട്ടമാണ്. അതുകൊണ്ടു തന്നെ ഏഷ്യന്‍ ഫുട്‌ബോള്‍ ഐക്കണ്‍ പട്ടികയില്‍ ഛേത്രിയെയും ഉള്‍പ്പെടുത്തുന്നതില്‍ അഭിമാനമുണ്ടെന്നും എ.എഫ്.സി വ്യക്തമാക്കി.101 മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ താരം 64 ഗോളുകള്‍ നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com