പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തു; കളിയിലേക്ക് തിരികെ വരാന്‍ ടേബിള്‍ ടെന്നീസ് താരം

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു പതിനെട്ടുകാരിയായ പെണ്‍കുട്ടി സൗമ്യജിത്തിനെതിരെ പീഡനാരോപണം ഉന്നയിച്ച് നിയമനടപടി സ്വീകരിച്ചത്
പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തു; കളിയിലേക്ക് തിരികെ വരാന്‍ ടേബിള്‍ ടെന്നീസ് താരം

ബലാത്സംഗ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ തന്നെ ജീവിത സഖിയാക്കി കളിയിലേക്ക് മടങ്ങി വരുവാന്‍ ലക്ഷ്യം വെച്ച് ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം സൗമ്യജിത് ഘോഷ്. 

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു പതിനെട്ടുകാരിയായ പെണ്‍കുട്ടി സൗമ്യജിത്തിനെതിരെ പീഡനാരോപണം ഉന്നയിച്ച് നിയമനടപടി സ്വീകരിച്ചത്. ആ സമയം കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങായ 58ാം സ്ഥാനത്ത് എത്തി നില്‍ക്കുകയായിരുന്നു രണ്ട് വട്ടം ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിതീകരിച്ച സൗമ്യജിത്. 

എന്നാല്‍ അന്ന് എല്ലാവരും ആ പെണ്‍കുട്ടിയെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. അവള്‍ ചെറുപ്പമാണ് എന്നതായിരുന്നു എല്ലാവര്‍ക്കും വിഷയം. ഞാനും ആ സമയം ചെറുപ്പമായിരുന്നു. ഡേറ്റിങ്ങിന്റെ സമയത്ത് അവള്‍ പ്രായപൂര്‍ത്തിയായിട്ടില്ല എങ്കില്‍ എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം. ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് വീണ്ടും കളിയില്‍ ശ്രദ്ധിക്കാനാണ് ലക്ഷ്യമെന്നും സൗമ്യജിത് പറയുന്നു. 

ജര്‍മനിയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമ്പോഴായിരുന്നു സൗമ്യജിത്തിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നത്. ഇതോടെ അറസ്റ്റ് ഒഴിവാക്കുന്നതിനായി ജര്‍മനിയില്‍ തന്നെ തുടരുകയും, പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com