ബാറ്റ്‌സമാന്‍ സെഞ്ചുറി അടിക്കാതിരിക്കാന്‍ ബൗളറുടെ കടുംകൈ; പന്ത് ബൗണ്ടറി ലൈനിലേക്കെറിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2018 11:18 AM  |  

Last Updated: 07th August 2018 11:18 AM  |   A+A-   |  

ickey

നോബോള്‍ എറിഞ്ഞ് ഒരിക്കല്‍ സെഞ്ചുറി സെവാഗില്‍ നിന്നും എവിന്‍ ലെവിസില്‍ നിന്നും തട്ടിയകറ്റുന്നത് ക്രിക്കറ്റ് ലോകത്തിന്റെ ഓര്‍മയിലുണ്ടാകും. ഇപ്പോഴിതാ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരയ്ക്കാത്ത അത്തരമൊരു സംഭവമാണ് വിമര്‍ശനം നേരിടുന്നത്. 

ഇംഗ്ലണ്ടിലെ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിന് ഇടയിലായിരുന്നു സംഭവം. മൈന്‍ഹെഡ് ക്രിക്കറ്റ് ക്ലബും പര്‍നെല്‍ ക്രിക്കറ്റ് ക്ലബും ഏറ്റുമുട്ടിയപ്പോള്‍ അവസാന ഓവറിന്റെ അഞ്ചാം ബോളില്‍ ജയിക്കാന്‍ മൈന്‍ഹെഡിന് വേണ്ടത് രണ്ട് റണ്‍സ്. 

മൈന്‍ഹെഡിന്റെ ബാറ്റ്‌സ്മാന്‍ ജെ ഡാരല്‍ തന്റെ ആദ്യ ലീഗ് സെഞ്ചുറി സ്വപ്‌നം കണ്ട് ക്രീസില്‍ നില്‍ക്കുകയായിരുന്നു അപ്പോള്‍. ഡാരല്‍ സെഞ്ചുറി അടിക്കുന്നത് തടയാന്‍ ബൗളര്‍ ബൗണ്ടറി ലൈന്‍ ലക്ഷ്യമാക്കി ബോള്‍ എറിയുകയായിരുന്നു. അതോടെ മൈന്‍ഹെഡ് ജയിച്ചെങ്കിലും ഡാരലിന് തന്റെ ആദ്യ ലീഗ് സെഞ്ചുറി എന്ന സ്വപ്‌നം നഷ്ടമായി. 

സംഭവം സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ ബൗളര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. അതോടെ വിമര്‍ശനം നേരിടുന്ന ബൗളറുടെ ടീം വിശദീകരണവുമായി എത്തി. ബൗളര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.