ക്രൊയേഷ്യ മാത്രമല്ല കാത്തിരിക്കുന്നത് ഫ്രാന്‍സും; വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കൗമാരം

സമീപ ഭാവിയില്‍ ഇന്ത്യ ലോകകപ്പ് കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൗമാര ടീമിന്റെ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്
ക്രൊയേഷ്യ മാത്രമല്ല കാത്തിരിക്കുന്നത് ഫ്രാന്‍സും; വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കൗമാരം

കോടിഫ് കപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് ഇന്ത്യന്‍ യുവനിര തീര്‍ത്ത ആവേശം നിലയ്ക്കാത്തതായിരുന്നു. സമീപ ഭാവിയില്‍ ഇന്ത്യ ലോകകപ്പ് കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൗമാര ടീമിന്റെ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ ദിവസം അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് ക്രൊയേഷ്യയില്‍ വച്ചു നടക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഈ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന മറ്റ് ടീമുകളുടെ വിവരങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ടു. ഇന്ത്യക്ക് പുറമേ ഫ്രാന്‍സ്, ആതിഥേയരായ ക്രൊയേഷ്യ, സ്ലോവാനിയ ടീമുകളാണ് മതരിക്കുന്നത്. എല്ലാ രാജ്യങ്ങളുടെയും അണ്ടര്‍ 19 ടീമുകളാണ് ക്രൊയേഷ്യയില്‍ വച്ചു നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. സെപ്തംബര്‍ നാല് മുതല്‍ ഒന്‍പത് വരെ നടക്കുന്ന ടൂര്‍ണമെന്റ് ഇന്ത്യ ഇതു വരെ നേരിട്ടതില്‍ വച്ച് ഏറ്റവും കടുപ്പമേറിയ എതിരാള്‍ക്കെതിരേയാണ്. 

ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന്റേയും രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയുടേയും കൗമാരത്താരങ്ങളോട് ഏറ്റുമുട്ടത് ഇന്ത്യക്ക് ഗുണം ചെയ്യും. യൂറോപ്യന്‍ ടീം തന്നെയായ സ്ലോവാനിയ ഇന്ത്യയേക്കാള്‍ കരുത്തര്‍ തന്നെ. ലോക കിരീടം നേടിയ ഫ്രാന്‍സ് ഇപ്പോള്‍ ലോക ഫുട്‌ബോളില്‍ ഏറ്റവും മികച്ച യുവനിര സ്വന്തമായുള്ള ടീമാണ്. ഫ്രഞ്ച് ലീഗിലെയും യൂറോപ്പിലെ വമ്പന്‍ ക്ലബുകളുടെ ബി ടീമിലെയും പല താരങ്ങളും ഇന്ത്യക്കെതിരെ കളിക്കാനിറങ്ങും. ഈ ടൂര്‍ണമെന്റ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് നിര്‍ണായകമായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com