ചതിയന്‍ ബൗളര്‍ക്ക് ശിക്ഷ; സെഞ്ച്വറി തടയാന്‍ മനപ്പൂര്‍വം നോബോള്‍ എറിഞ്ഞ താരത്തിന് വിലക്ക്

ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന സോംസെറ്റ് ക്രിക്കറ്റ് ലീഗില്‍ പാര്‍നെല്‍ ക്രിക്കറ്റ് ക്ലബും മെയ്ന്‍ഹെഡ് ടീമും തമ്മില്‍ നടന്ന മത്സരത്തിലാണ് നാണംകെട്ട സംഭവം അരങ്ങേറിയത്
ചതിയന്‍ ബൗളര്‍ക്ക് ശിക്ഷ; സെഞ്ച്വറി തടയാന്‍ മനപ്പൂര്‍വം നോബോള്‍ എറിഞ്ഞ താരത്തിന് വിലക്ക്

വിജയ റണ്‍സ് നോബോളായി ബൗണ്ടറി ലൈനിലേക്ക് എറിഞ്ഞ് എതിര്‍താരം സെഞ്ച്വറിയടിക്കുന്നത് തടഞ്ഞ് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ ഇംഗ്ലീഷ് താരത്തിന് വിലക്ക്. സോമര്‍സെറ്റ് ലീഗ് ടീം പാര്‍നെലിന്റെ താരത്തിന് ഒന്‍പത് മത്സരത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം താരത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന സോംസെറ്റ് ക്രിക്കറ്റ് ലീഗില്‍ പാര്‍നെല്‍ ക്രിക്കറ്റ് ക്ലബും മെയ്ന്‍ഹെഡ് ടീമും തമ്മില്‍ നടന്ന മത്സരത്തിലാണ് നാണംകെട്ട സംഭവം അരങ്ങേറിയത്. മെയ്ന്‍ഹെഡിന്റെ ജായ് ഡാറെല്‍ എന്ന ബാറ്റ്‌സ്മാന്‍ വ്യക്തിഗത സ്‌കോര്‍ 98 റണ്‍സെടുത്തു കരിയറിലെ ആദ്യ സെഞ്ച്വറി കുറിക്കുന്ന സുവര്‍ണ നിമിഷത്തിലേക്ക് ബാറ്റ് വീശവേയാണ് ആരോപണ വിധേയനായ താരം നോബോള്‍ എറിഞ്ഞത്. ആ സമയം മെയ്ന്‍ഹെഡിന് വിജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം മതിയായിരുന്നു. മത്സരം മെയ്ന്‍ ഹെഡ് വിജയിച്ചു. എന്നാല്‍ ജായ് ഡാറെലിന് സെഞ്ച്വറി നഷ്ടമായി. ജായ് ഡാറെലിനെ നോക്കി ബൗളര്‍ പരിഹസിച്ച് ചിരിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭം വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തി. ഒപ്പം വലിയ വിവാദവും ഉയര്‍ന്നു. ഒടുവില്‍ പാര്‍നെല്‍ നായകന്‍ പരസ്യമായി മാപ്പപേക്ഷിച്ചാണ് വിവാദത്തിന് അയവ് വരുത്തിയിരിക്കുന്നത്. ക്ലബും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com