സലയ്ക്ക് ഒന്നും ചെയ്യാനാവില്ല, ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കെന്ന് പ്രവചിച്ച് ബെര്‍ബറ്റോവ്‌

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ താരവും,  കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയുടെ സ്വന്തവുമായിരുന്ന ബെര്‍ബറ്റോവ് സലയ്‌ക്കൊപ്പം നില്‍ക്കാന്‍ തയ്യാറല്ല
സലയ്ക്ക് ഒന്നും ചെയ്യാനാവില്ല, ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കെന്ന് പ്രവചിച്ച് ബെര്‍ബറ്റോവ്‌

അടുത്ത സീസണിലും സലയുടെ കുതിപ്പ് കാണുവാന്‍ കാത്തിരിക്കുതയാണ് ആരാധകര്‍. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ താരവും,  കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയുടെ സ്വന്തവുമായിരുന്ന ബെര്‍ബറ്റോവ് സലയ്‌ക്കൊപ്പം നില്‍ക്കാന്‍ തയ്യാറല്ല. 

ഗോള്‍ഡന്‍ ബൂട്ടിലേക്ക് കുതിക്കാന്‍ സലയ്ക്ക് സാധിക്കില്ലെന്നാണ് ബെര്‍ബറ്റോവ് പറയുന്നത്. ഹാരി കെയിന്‍, എമറിക്, ലുക്കാക്കു എന്നിവര്‍ സലയെ പിന്തള്ളും എന്നാണ് 2010/11 ലെ പ്രീമിയര്‍ ലീഗ് ടോപ് സ്‌കോറര്‍ ആയിരുന്ന ബെര്‍ബറ്റോവ് പറയുന്നത്. 

ലിവര്‍പൂളിലെ തന്റെ ആദ്യ സിസണില്‍ തന്നെ നേട്ടങ്ങള്‍ കൊയ്ത സലയില്‍ നിന്നും ഇനി വരുന്ന സീസണിലും ഫുട്‌ബോള്‍ ലോകം അത്ഭുതങ്ങള്‍ പ്രതീക്ഷിക്കവെയാണ് ലിവര്‍പൂള്‍ ഹീറോയെ പാടെ തള്ളിയ ബെര്‍ബറ്റോവിന്റെ പ്രതികരണം വരുന്നത്. 

ഹാരി കെയ്‌നായിരിക്കും പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ എന്നാണ് എന്റെ വിലയിരുത്തല്‍. എന്നാല്‍ തന്റെ ആദ്യ പ്രീമിയര്‍ ലീഗ് സീസണില്‍ തന്നെ മികവ് കാട്ടി എമറിക് രണ്ടാം സീസണിലും അത് തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. ലോക കപ്പില്‍ മികവ് കാട്ടിയ  ലുക്കാക്കുവുമുണ്ട്. എന്നാല്‍ കെയ്‌നിന് തന്നെയാണ് ഞാന്‍ സാധ്യത കല്‍പ്പിക്കുന്നത്. 

ലോക കപ്പിലെ മികച്ച കളി കെയ്‌നിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടാകും. 30ന് മുകളില്‍ ഗോള്‍ നേടാനാവും കെയ്‌നിന്റെ ശ്രമം. ഇതുപോലൊരു സീസണ്‍ ഉണ്ടായാല്‍ സംതൃപ്തനായി വിശ്രമിക്കാന്‍ ഒരു കളിക്കാരനും തീരുമാനിക്കില്ല. കെയ്‌നും അങ്ങിനെ ചെയ്യില്ല. പ്രീമിയര്‍ ലീഗില്‍ ഇത്തവണ ലിവര്‍പൂള്‍ ആദ്യ നാലില്‍ ഇടംപിടിക്കും. സ്പര്‍സിന്റേയും കുതിപ്പ് ഈ സീസണിലുണ്ടാകും. എന്നാല്‍ ആഴ്‌സണലിനും ചെല്‍സിക്കും ഇത്തവണയും രക്ഷയുണ്ടാവില്ലെന്നും ബെര്‍ബ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com