ഫുട്‌ബോളില്‍ ഹെഡറുകള്‍ ഓര്‍മയാകുമോ? തലച്ചോറിന് വേണ്ടി ഹെഡറുകള്‍ വിലക്കണമെന്ന് വിദഗ്ധര്‍

ഹെഡറുകള്‍ തലച്ചോറിന് കനത്ത ആഘാതം ഏല്‍പ്പിക്കുമെന്ന മുന്നറിയിപ്പ് നല്‍കി ലോകോത്തര തലച്ചോര്‍ വിദഗ്ധനായ ബെന്നറ്റ് ഒമാലുവാണ് ഫുട്‌ബോള്‍ ലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത്
ഫുട്‌ബോളില്‍ ഹെഡറുകള്‍ ഓര്‍മയാകുമോ? തലച്ചോറിന് വേണ്ടി ഹെഡറുകള്‍ വിലക്കണമെന്ന് വിദഗ്ധര്‍

തീ തുപ്പുന്ന ഹെഡറുകളില്ലാത്ത ഫുട്‌ബോള്‍ ചിന്തിക്കാനാവുമോ? എന്നാല്‍ ഭാവിയില്‍ ഫുട്‌ബോളില്‍ നിന്നും ഹെഡറുകള്‍ വിലക്കിയേക്കാവുന്ന സാധ്യതകളാണ് മുന്നില്‍ വരുന്നത്. ഹെഡറുകള്‍ തലച്ചോറിന് കനത്ത ആഘാതം ഏല്‍പ്പിക്കുമെന്ന മുന്നറിയിപ്പ് നല്‍കി ലോകോത്തര തലച്ചോര്‍ വിദഗ്ധനായ ബെന്നറ്റ് ഒമാലുവാണ് ഫുട്‌ബോള്‍ ലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത്. 

നിരന്തരം തലച്ചോറിനേല്‍ക്കുന്ന ആഘാതത്തിലൂടെ ക്രൊണിക് ട്രൗമാറ്റിക് എന്‍സെഫലോപതി എന്ന രോഗാവസ്ഥയിലേക്ക് എത്തുമെന്നാണ് ഡോ.ബെന്നറ്റ് ഒമാലുവിന്റെ കണ്ടെത്തല്‍. അതി വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിനെ തലകൊണ്ട് നിയന്ത്രിക്കുക എന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. 

പതിയെ പതിയെ പ്രൊഫഷണല്‍ മത്സരങ്ങളില്‍ ഹെഡറുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ഒമാലു പറയുന്നു. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ ഹെഡര്‍ ചെയ്യരുത്. ഈ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും സാധിക്കില്ല. എന്നാല്‍ ശാസ്ത്രം പുരോഗമിക്കുകയാണ്. കാലത്തിന് അനുസരിച്ച് നമ്മള്‍ മാറണം. ചില രീതികള്‍ നമ്മള്‍ മാറ്റേണ്ട സമയമാണെന്നും അദ്ദേഹം പറയുന്നു. 

ഇംഗ്ലണ്ടിന്റേയും വെസ്റ്റ് ബ്രോമിന്റേയും മുന്‍ താരം ജെഫ് അസ്റ്റളിന്റെ ഇന്‍ക്വസ്റ്റില്‍ തലച്ചോറിലെ ക്ഷതമായിരുന്നു അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിരുന്നു. പത്ത് വര്‍ഷം അല്‍ഷിമേഴ്‌സ് രോഗം മൂലം  വലഞ്ഞായിരുന്നു 72ാമത്തെ വയസില്‍ അദ്ദേഹം മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com