ടോസ് നഷ്ടം, ബാറ്റിങ് തകര്‍ച്ച, വീണ്ടും മഴ; തുടക്കം പിഴച്ച് ഇന്ത്യ; ധവാന് പകരം ചേതേശ്വര്‍ പൂജാര

ലോഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ കളിക്കാനിറങ്ങാന്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും സാധിച്ചെങ്കിലും വീണ്ടും മഴയെത്തിയതിനെ തുടര്‍ന്ന് കളി തടസപ്പെട്ടു
ടോസ് നഷ്ടം, ബാറ്റിങ് തകര്‍ച്ച, വീണ്ടും മഴ; തുടക്കം പിഴച്ച് ഇന്ത്യ; ധവാന് പകരം ചേതേശ്വര്‍ പൂജാര

ലണ്ടന്‍: ലോഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ കളിക്കാനിറങ്ങാന്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും സാധിച്ചെങ്കിലും വീണ്ടും മഴയെത്തിയതിനെ തുടര്‍ന്ന് കളി തടസപ്പെട്ടു. കളി നിര്‍ത്തി വയ്ക്കുമ്പോള്‍ ഇന്ത്യ 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്. നേരത്തെ ആദ്യ ദിനം തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് കളി ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. 

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തില്‍ തന്നെ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് കുഴക്കിയത്. റണ്‍സെടുക്കും മുന്‍പേ ആന്‍ഡേഴ്‌സന്റെ പന്തില്‍ മുരളി വിജയ് ക്ലീന്‍ ബൗള്‍ഡ്. പിന്നീട് എട്ട് റണ്‍സെടുത്ത രാഹുലിനെ ആന്‍ഡേഴ്‌സന്‍ വിക്കറ്റ് കീപ്പര്‍ ബ്രെയ്‌സ്‌ത്രോയുടെ കൈകളിലെത്തിച്ചു. മഴയെത്തിയതോടെ കളി നിര്‍ത്തുമ്പോള്‍ നായകന്‍ വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയും ഓരോ റണ്‍സ് വീതം കണ്ടെത്തി പുറത്താകാതെ നില്‍ക്കുന്നു. 

ഒന്നാം ടെസ്റ്റില്‍ നിന്ന് വ്യത്യസ്തമായി രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ഓപണര്‍ ശിഖര്‍ ധവാന് പകരം ചേതേശ്വര്‍ പൂജാര ടീമില്‍ ഇടംപിടിച്ചു. കൂടാതെ രണ്ട് സ്പിന്നര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസ് ബൗളര്‍ ഉമേഷ് യാദവിന് പകരം കുല്‍ദീപ് യാദവിനെയാണ് പ്ലേയിങ് ഇലവനില്‍ കളിപ്പിക്കുന്നത്. മുരളി വിജയും കെ.എല്‍ രാഹുലുമാണ് ഇന്ത്യന്‍ ഓപണര്‍മാര്‍.

ഇംഗ്ലണ്ട് ബെന്‍ സ്‌റ്റോക്‌സിന്റെ പകരക്കാരനായി ക്രിസ് വോസ്‌ക്‌സിനെ ഉള്‍പ്പെടുത്തി. 

ആദ്യ ടെസ്റ്റ് 31 റണ്‍സിന് തോറ്റതിനാല്‍ ഈ മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com