മാന്ത്രികന് മാജിക്കിലൂടെ സ്വാഗതം; കാണികളെ അമ്പരപ്പിച്ച് വിയ്യാറല്‍ കസോര്‍ളയെ അവതരിപ്പിച്ചു

മാന്ത്രികന് മാജിക്കിലൂടെ സ്വാഗതം; കാണികളെ അമ്പരപ്പിച്ച് വിയ്യാറല്‍ കസോര്‍ളയെ അവതരിപ്പിച്ചു

കളത്തിലെ കുഞ്ഞു മജീഷ്യന്‍ എന്നറിയപ്പെടുന്ന സാന്റി കസോര്‍ളയുടെ ടീമിലേക്കുള്ള വരവും മാജിക്കിലൂടെ തന്നെ.

ളത്തിലെ കുഞ്ഞു മജീഷ്യന്‍ എന്നറിയപ്പെടുന്ന സാന്റി കസോര്‍ളയുടെ ടീമിലേക്കുള്ള വരവും മാജിക്കിലൂടെ തന്നെ. പരുക്ക് മാറി രണ്ട് വര്‍ഷത്തിനു ശേഷം ഫുട്‌ബോള്‍ കളത്തിലേക്കു തിരിച്ചെത്തിയ സ്പാനിഷ് മധ്യനിര താരം സാന്റി കസോര്‍ളയെ വിയ്യാറല്‍ ആരാധകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. 33കാരനായ താരം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പേറ്റ പരുക്കിനെ തുടര്‍ന്ന് എട്ട്  ശസ്ത്രക്രിയകള്‍ കാലിനു വേണ്ടി വന്ന താരം രണ്ടു വര്‍ഷത്തോളം കളത്തിനു പുറത്തായിരുന്നു. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നേരത്തെ ആഴ്‌സണല്‍ താരമായിരുന്നു കസോര്‍ള. കളത്തിലിറങ്ങാന്‍ സാധിക്കാതിരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ഗണ്ണേഴ്‌സുമായുള്ള താരത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു. പരുക്ക് മാറി തിരിച്ചെത്തിയ കസോര്‍ള മുന്‍ ക്ലബായ വിയ്യാറയലിലേക്കു ചേക്കേറിയത് ഒരു വര്‍ഷത്തെ കരാറിലാണ്. താരത്തിന്റെ തിരിച്ചു വരവിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയ വിയ്യാറല്‍ നല്‍കിയത്. മാജിക്കിനൊടുവില്‍ കസോര്‍ളയെ പ്രദര്‍ശിപ്പിച്ചപ്പോള്‍ നിലക്കാത്ത കരഘോഷത്തോടെയാണ് ആരാധകര്‍ അതിനെ സ്വീകരിച്ചത്.

സ്‌പെയിനിന് വേണ്ടി രണ്ട് യൂറോ കിരീടങ്ങളും ആഴ്‌സനലിനൊപ്പം രണ്ട് എഫ്.എ കപ്പും രണ്ടു കമ്മ്യൂണിറ്റി ഷീല്‍ഡും കസോര്‍ള നേടിയിട്ടുണ്ട്. 2006-07 വര്‍ഷത്തെ സ്‌പെയിനിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് കസോര്‍ളയായിരുന്നു. വിയ്യാറലിനായി നേരത്തെ കളിച്ചപ്പോള്‍ 25 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com