ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ നിരാശജനകമായ പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ സൈന നെഹ്വാള്‍ വനിതാ താരങ്ങളുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി. പുരുഷന്‍മാരില്‍ കിഡംബി ശ്രീകാന്തും രണ്ട് സ്ഥാനം ഇടിഞ്ഞ് എട്ടാം റാങ്കിങ്ങിലെത്തിയിട്ടുണ്ട്.
ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വെള്ളി മെഡല്‍ നിലനിര്‍ത്തിയ പി വി സിന്ധു റാങ്കിങ്ങിലെയും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ലോക റാങ്കിങ്ങില്‍ മൂന്നാമതാണ് സിന്ധു ഇപ്പോള്‍. പുരുഷന്‍മാരുടെ കളിയില്‍ രണ്ടാം റൗണ്ടില്‍ പുറത്തായ എച്ച്എസ് പ്രണോയി പതിനൊന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. അതേസമയം സായ് പ്രണീത് റാങ്ക് പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 24 ല്‍ എത്തി.
മിക്‌സഡ് ഡബിള്‍സില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച അശ്വനി പൊന്നപ്പ-സാത്വിക് സായ്രാജ് ജോഡികള്‍ പന്ത്രണ്ട് സ്ഥാനങ്ങള്‍ ചാടിക്കടന്ന് 28 ല്‍ എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ