കുഞ്ഞിന് ഏത് രാജ്യത്തിന്റെ പൗരത്വം നല്‍കും? മറുപടിയുമായി സാനിയ 

നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ മടി കാണിക്കാത്ത സാനിയ അക്കാര്യത്തിലും വ്യക്തമായ ഉത്തരം നല്‍കുകയാണ് ഇപ്പോള്‍
കുഞ്ഞിന് ഏത് രാജ്യത്തിന്റെ പൗരത്വം നല്‍കും? മറുപടിയുമായി സാനിയ 

കുഞ്ഞിന് ഇന്ത്യന്‍ പൗരത്വമായിരിക്കുമോ മുസ്ലീം പൗരത്വമായിരിക്കുമോ എന്ന ചോദ്യമായിരുന്നു  ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ അമ്മയാവാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ചിലര്‍ ഉന്നയിച്ചത്. നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ മടി കാണിക്കാത്ത സാനിയ അക്കാര്യത്തിലും വ്യക്തമായ ഉത്തരം നല്‍കുകയാണ് ഇപ്പോള്‍. 

കുഞ്ഞ് എത് രാജ്യത്തിന്റെ പൗരത്വം സീകരിക്കും എന്നതില്‍ ഞങ്ങള്‍ പിന്നീടായിരിക്കും തീരുമാനിക്കുക. ഇന്ത്യയും പാക്കിസ്ഥാനും അല്ലാതെ മറ്റൊരു രാജ്യത്തിന്റേതാകാം അതെന്ന് സാനിയ പറയുന്നു. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും കുഞ്ഞ് എന്ന് ടാഗ് സാനിയയുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഇതിനോടകം തന്നെ നല്‍കി ചിലര്‍ നല്‍കി കഴിഞ്ഞു. 

എന്നാല്‍ ഇത്തരം ടാഗുകളോട് പ്രതികരിക്കാന്‍ ഞാനും മാലിക്കും ഇല്ലെന്ന് സാനിയ വ്യക്തമാക്കി. പബ്ലിക് ഫിഗറാകുമ്പോള്‍ ഈ ടാഗുകള്‍ വരുന്നത് സ്വാഭാവികമാണ്. എന്റെ രാജ്യത്തിനും കുടുംബത്തിനും എനിക്കും വേണ്ടിയാണ് ഞാന്‍ കളിക്കുന്നത്. എന്റെ ഭര്‍ത്താവും അങ്ങിനെ തന്നെയാണ്. അവര്‍ നല്ല തലക്കെട്ടിന് വേണ്ടിയാകും ഈ ടാഗുകള്‍ ഉപയോഗിക്കുന്നത് എന്നാല്‍ ഞങ്ങള്‍ക്കത് വിഷയമല്ല.

ഇരു രാജ്യങ്ങളേയും ഒന്നിപ്പിക്കാന്‍ വേണ്ടിയല്ല ഞാനും മാലിക്കും വിവാഹതിരയാത്. എന്നാല്‍ പാക്കിസ്ഥാനിലുള്ളവര്‍ വല്ലാത്ത സ്‌നേഹമാണ് തരുന്നത്. രാജ്യം മുഴുവന്‍ എന്നെ ഭാഭി എന്നാണ് വിളിക്കുന്നത്. കുഞ്ഞ് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും സന്തോഷമാണ്. എന്നാല്‍ പെണ്‍കുട്ടിക്ക് വേണ്ടിയാണ് ആഗ്രഹം. കുഞ്ഞ് ടെന്നീസ് താരമാവുന്നതിനേക്കാള്‍ താത്പര്യം ഡോക്ടറാവുന്നതാണെന്നും സാനിയ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com