ഞാന്‍ യുവിയെ പോലെയല്ല, ടെസ്റ്റിന് അനുയോജ്യനായ എന്നെ ഏകദിനം കളിപ്പിച്ചു, കൈഫ് പറയുന്നു

ഞാന്‍ യുവിയെ പോലെയല്ല. എനിക്ക് ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇത്തിരി സമയം ആവശ്യമായിരുന്നു. യുവി അങ്ങിനെയല്ല
ഞാന്‍ യുവിയെ പോലെയല്ല, ടെസ്റ്റിന് അനുയോജ്യനായ എന്നെ ഏകദിനം കളിപ്പിച്ചു, കൈഫ് പറയുന്നു

ഞാന്‍ യുവിയെ പോലെയല്ല, രാഹുല്‍ ദ്രാവിഡിനേയും ഗൗതം ഗംഭീറിനേയും പോലെയാണ്. ഏകദിനമാണ് കൂടുതല്‍ കളിച്ചിരിക്കുന്നത്. പക്ഷേ ഞാന്‍ ടെസ്റ്റിന് അനുയോജ്യനായ ബാറ്റ്‌സ്മാന്‍ ആണ്. ഒരുകാലത്ത് ഇന്ത്യയുടെ ചുറുചുറുക്കുള്ള ഫീല്‍ഡറും മധ്യനിരയുടെ നട്ടെല്ലുമായിരുന്ന മുഹമ്മദ് കൈഫാണ് പറയുന്നത്. 

എന്റെ ബാറ്റിങ് ടെക്‌നിക്കുകള്‍ ടെസ്റ്റിന് യോജിച്ചതാണ്. ദ്രാവിഡിനെ പോലെയുള്ള കളിക്കാരെയാണ് ഞാന്‍ കൂടുതലും ശ്രദ്ധിച്ചിരുന്നതെന്ന് കൈഫ് പറയുന്നു. ഏകദിന ടീമില്‍ ഉള്‍പ്പെട്ടിരുന്ന സമയത്ത് യുവരാജിനൊപ്പം മധ്യനിരയുടെ ശക്തിയായിരുന്നു കൈഫ്. എന്നാല്‍ ഞാന്‍ യുവിയെ പോലെയല്ല. എനിക്ക് ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇത്തിരി സമയം ആവശ്യമായിരുന്നു. യുവി അങ്ങിനെയല്ല. 

2002ലെ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനിലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ച് കൈഫ് നേടിയ 87 റണ്‍സാണ് കൈഫിന്റെ പേരില്‍ ക്രിക്കറ്റ് ലോകം ഇന്നും ഓര്‍ക്കുന്നത്. ഞാന്‍ കളിച്ച രീതിയില്‍ എനിക്ക് സന്തോഷമേയുള്ളു. ഇന്ത്യന്‍ ആരാധകര്‍ക്ക് ചില മികച്ച നിമിശങ്ങള്‍ സമ്മാനിക്കാന്‍ എനിക്ക് സാധിച്ചുവെന്നും കൈഫ് പറയുന്നു. 

13 ടെസ്റ്റുകളാണ് കൈഫ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. 125 ഏകദിനങ്ങളിലും ടീമിന് വേണ്ടി ഇറങ്ങി. ഏകദിനത്തില്‍ 2753 റണ്‍സാണ് കൈഫിന്റെ സമ്പാദ്യം. 17 അര്‍ധ ശതകങ്ങളും കൈഫിന്റെ അക്കൗണ്ടിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com