വെള്ളച്ചാട്ടം പുതുമയല്ല, പക്ഷേ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അങ്ങിനെയല്ലെന്ന് ധോനി

റാഞ്ചിയിലെ മൂന്ന് വെള്ളച്ചാട്ടങ്ങള്‍, എപ്പോള്‍ വേണമെങ്കിലും അതിങ്ങനെ ആസ്വദിക്കാം
വെള്ളച്ചാട്ടം പുതുമയല്ല, പക്ഷേ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അങ്ങിനെയല്ലെന്ന് ധോനി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോര്‍ഡ്‌സില്‍ താളം കണ്ടെത്താനാവാതെ വലയുകയാണ് എങ്കിലും ഏകദിന പരമ്പര കഴിഞ്ഞെത്തിയ ധോനി ഒഴിവു സമയം ആസ്വദിക്കുകയാണ്. അടുത്ത ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് തമിഴ് പഠിച്ചിരിക്കും എന്ന് ധോനി ചെന്നൈയുടെ ആരാധകര്‍ക്ക് ഉറപ്പു കൊടുത്തിട്ടുണ്ട്. പക്ഷേ ധോനിയിപ്പോള്‍ സമയം ചിലവിടുന്നത് അതിനല്ല. 

വെള്ളച്ചാട്ടത്തിന് കീഴെ നീന്ന് ആസ്വദിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍. റാഞ്ചിയിലെ മൂന്ന് വെള്ളച്ചാട്ടങ്ങള്‍, എപ്പോള്‍ വേണമെങ്കിലും അതിങ്ങനെ ആസ്വദിക്കാം. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം അത് വീണ്ടും അനുഭവിക്കുമ്പോഴുള്ള പഴയ നല്ല ഓര്‍മകള്‍ തിരികെ എത്തുന്നുവെന്നാണ് ധോനി പറയുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോനി വീഡിയോ ഷെയര്‍ ചെയ്തത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് തോറ്റിരുന്നു. ധോനിയുടെ പ്രകടനവും അന്ന് ഏറെ വിമര്‍ശിക്കപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com