സെലക്ഷനുള്ള മാനദണ്ഡം എന്താണ്? കോഹ് ലിയോട് ഗാവസ്‌കര്‍

പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുന്നതിലെ മാനദണ്ഡം എന്താണ്? ഇന്ത്യയുടെ  മറ്റ് ഓപ്പണര്‍മാരായാ മുരളി വിജയിയേയും കെ.എല്‍.രാഹുലിനേയും ചൂണ്ടി ഗാവസ്‌കര്‍ ചോദിക്കുന്നു
സെലക്ഷനുള്ള മാനദണ്ഡം എന്താണ്? കോഹ് ലിയോട് ഗാവസ്‌കര്‍

എഡ്ജ്ബാറ്റ്‌സന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാരില്‍ മൂന്നാം സ്ഥാനത്തായിരുന്നു ശിഖര്‍ ധവാന്‍. മുന്നില്‍ കോഹ് ലിയും രണ്ടാം സ്ഥാനത്ത് ഹര്‍ദിക്കും. എന്നാല്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ധവന് പകരം കോഹ് ലി പൂജാരയെ ഇറക്കുകയായിരുന്നു. എന്നാല്‍ കോഹ് ലിയുടെ ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സുനില്‍ ഗാവസ്‌കര്‍. 

മറ്റ് കളിക്കാര്‍ പരാജയപ്പെട്ടാലും വീണ്ടും അവസരങ്ങള്‍ നല്‍കുമ്പോള്‍, ധവാനെ ഒരു ടെസ്റ്റില്‍ പരാജയപ്പെടുമ്പോള്‍ തന്നെ ടീമില്‍ നിന്നും മാറ്റുകയാണെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുന്നതിലെ മാനദണ്ഡം എന്താണ്? ഇന്ത്യയുടെ  മറ്റ് ഓപ്പണര്‍മാരായാ മുരളി വിജയിയേയും കെ.എല്‍.രാഹുലിനേയും ചൂണ്ടി ഗാവസ്‌കര്‍ ചോദിക്കുന്നു. 

ധവാനും രണ്ടാമത് ഒരവസരം നല്‍കണം. ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍ നോക്കിയാല്‍ മുരളി വിജയിയേക്കാളും രാഹുലിനേക്കാളും കൂടുതല്‍ റണ്‍സ് ധവാന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാകും. അങ്ങിനെ വരുമ്പോള്‍ പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം എന്താണ്. 

ധവാന്‍ ഇടം കയ്യനാണ്. ഇത് ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിന് ഗുണം ചെയ്യും. ഇന്ത്യന്‍ ടീമിനെ മറ്റൊരു ഇടംകയ്യന്‍ കുല്‍ദീപാണ്. പിച്ചിനെ മുന്നില്‍ കണ്ടാവണം സെലക്ഷനെന്നും ഗാവസ്‌കര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com