സൗരവ് ഗാംഗുലി ബിസിസിഐ തലപ്പത്തേക്കെന്ന് റിപ്പോര്‍ട്ടുകള്‍

നിലവില്‍ ബോര്‍ഡംഗങ്ങളായ എല്ലാവര്‍ക്കും ഗാംഗുലി അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതില്‍ എതിര്‍പ്പില്ലെന്നാണ്  റിപ്പോര്‍ട്ടുകള്‍
സൗരവ് ഗാംഗുലി ബിസിസിഐ തലപ്പത്തേക്കെന്ന് റിപ്പോര്‍ട്ടുകള്‍

 ന്യൂഡല്‍ഹി:  സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ സുപ്രിം കോടതി നടത്തിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഗാംഗുലിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് വഴി തെളിയുന്നത്.

മുന്‍ ഇന്ത്യന്‍ താരത്തെ വേണം ക്രിക്കറ്റ്  ബോര്‍ഡിന്റെ തലപ്പത്തേക്ക് പരിഗണിക്കാന്‍ എന്നായിരുന്നു ജസ്റ്റിസ് ലോധയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നത്. രാഷ്ട്രീയക്കാരില്‍ നിന്നും ബോര്‍ഡിന്റെ നിയന്ത്രണം തിരിച്ച് പിടിക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം കമ്മിറ്റി മുന്നോട്ട് വച്ചത്.

 നിലവില്‍ ബോര്‍ഡംഗങ്ങളായ എല്ലാവര്‍ക്കും ഗാംഗുലി അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതില്‍ എതിര്‍പ്പില്ലെന്നാണ്  റിപ്പോര്‍ട്ടുകള്‍. മൂന്നാം തവണ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയാണ് ഗാംഗുലിയിപ്പോള്‍. ഇതിന് പുറമേ ടെക്‌നിക്കല്‍ കമ്മിറ്റിയിലും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിലും ഗാംഗുലി അംഗമാണ്.

നിലവില്‍ ഗാംഗുലിക്കാണ് അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത് എന്നാണ് ബിസിസിഐയുടെ മുതിര്‍ന്ന ഭാരവാഹി വെളിപ്പെടുത്തിയത്. എന്നാല്‍ അധ്യക്ഷസ്ഥാനത്തേക്ക് മറ്റാരും ഇല്ലെങ്കില്‍ മാത്രമേ താനുള്ളൂവെന്നും മത്സരത്തിനില്ലെന്നുമാണ് ഗാംഗുലിയുടെ നിലപാട്. 2008ലാണ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com