കളി മുടക്കി കുട്ടി ആരാധകന്‍; ചേര്‍ത്ത് നിര്‍ത്തി, കുശലം ചോദിച്ച് കൂടെ നടന്ന് സല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2018 05:44 PM  |  

Last Updated: 13th August 2018 05:44 PM  |   A+A-   |  

0_Liverpool-FC-v-Wes

 

ഗോള്‍ വേട്ട തുടരുമെന്ന് വ്യക്തമാക്കി സലയും മാനേയും വല കുലുക്കിയതോടെ വെസ്റ്റ് ഹാമിന് ലിവര്‍പൂള്‍ ആക്രമണത്തിന് മുന്നില്‍ മറുപടി ഉണ്ടായില്ല. പുതിയ സീസണില്‍ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ടീമുകള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ലിവര്‍പൂള്‍ വെസ്റ്റ് ഹാമിനെതിരെ നല്‍കിയത്. 

കഴിഞ്ഞ സീസണിലെ മികവ് കൂടുതല്‍ തേച്ചുമിനുക്കി ലിവര്‍പൂള്‍ കളിക്കുന്നതിന് ഇടയിലാണ് ഗ്രൗണ്ട് കയ്യടക്കാന്‍ ഒരു വിരുതന്‍ എത്തുന്നത്. സല ആയിരുന്നു അവന്റെ ലക്ഷ്യം. കളിക്കാര്‍ക്കടുത്തേക്ക് താരങ്ങള്‍ പാഞ്ഞടുക്കുന്നത് ലോകം നിരവധി തവണ കണ്ടു കഴിഞ്ഞു. 

ചില കളിക്കാര്‍ ഇതിനോട് മോശമായി പ്രതികരിക്കും. മറ്റ് ചിലര്‍ ആരാധകരെ ചേര്‍ത്തു നിര്‍ത്തും. സല രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ്. സുരക്ഷ ഉദ്യോഗസ്ഥരെ മറികടന്ന് തന്റെ അടുത്തേക്കെത്തിയ കുട്ടി ആരാധകനെ ചേര്‍ത്ത് പിടിച്ച്, കുശലം പറഞ്ഞ് സന്തോഷിപ്പിച്ച് ഗ്രൗണ്ടില്‍ നിന്നും യാത്രയാക്കുകയായിരുന്നു സല. 

കഴിഞ്ഞ സീസണോടെ തന്നെ സല ഫുട്‌ബോള്‍ പ്രേമികളുടെ മനസ് കീഴടക്കി കഴിഞ്ഞു. പുതിയ സീസണിലും അത് തുടരുമെന്നാണ് സലയുടെ ഈ പ്രവര്‍ത്തികള്‍ വ്യക്തമാക്കുന്നത്. കുട്ടി ആരാധകനോടുള്ള  സലയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വലിയ കയ്യടിയാണ് നേടുന്നത്.