ബാറ്റിങ് ദുരന്തം; പരിഹാരം തേടി ബി.സി.സി.ഐ; മയാങ്കും പൃഥ്വിയും ടീമിലേക്ക് വരുമോ? 

ബാറ്റിങ് ദുരന്തം; പരിഹാരം തേടി ബി.സി.സി.ഐ; മയാങ്കും പൃഥ്വിയും ടീമിലേക്ക് വരുമോ? 
ബാറ്റിങ് ദുരന്തം; പരിഹാരം തേടി ബി.സി.സി.ഐ; മയാങ്കും പൃഥ്വിയും ടീമിലേക്ക് വരുമോ? 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റമ്പിയ ഇന്ത്യന്‍ ടീമിനെതിരേ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുന്‍ താരങ്ങളടക്കമുള്ളവര്‍ ടീമിനെതിരേ രംഗത്തുണ്ട്. 

ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തുമ്പോള്‍ ദയനീയ പ്രകടനം കാഴ്ച്ചവെക്കുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയുടെ അസ്ഥിരതയാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണം. ആദ്യ രണ്ട് മത്സരങ്ങളിലേയും ബാറ്റിങ് നിരയുടെ മോശം ഫോമിനെ കുറിച്ച് കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വ്യക്തമായ ഉത്തരം നല്‍കേണ്ടി വരും. ഒപ്പം തന്നെ അടുത്ത രണ്ട് ടെസ്റ്റുകളിലേക്ക് ബാറ്റിങ് നിരയില്‍ അഴിച്ചുപണി നടത്താനും ബി.സി.സി.ഐ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നായകന്‍ കോഹ്‌ലി ഒഴികെ മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും ദയനീയ പ്രകടനം കാഴ്ച്ചവെക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ബോര്‍ഡ് ഒരുങ്ങുന്നത്. മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, ലോകേഷ് രാഹുല്‍, രഹാനെ എന്നിവരെല്ലാം തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെടുകയാണ്. ഇവരാരും ഇതുവരെ ഒരു ഇന്നിങ്‌സില്‍ മുപ്പതിലധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടില്ല. 

പുതുമുഖ താരങ്ങളായ മയാങ്ക് അഗര്‍വാളിനേയും പൃത്ഥ്വി ഷായേയും ഇന്ത്യന്‍ ടീമിലേക്ക് കൊണ്ടുവരാനാണ് അധികൃതര്‍ നീക്കം നടത്തുന്നത്. അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ഇരുവരേയും ടീമില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ടീമിനൊപ്പമുള്ള കരുണ്‍ നായര്‍, റിഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനെക്കുറിച്ചും ബോര്‍ഡ് ആലോചിക്കുന്നുണ്ട്. 

കഴിഞ്ഞ സീസണില്‍ രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് മയാങ്ക്. 105.45 റണ്‍സ് ശരാശരിയില്‍ 1160 റണ്‍സാണ് മയാങ്ക് സീസണില്‍ അടിച്ചുകൂട്ടിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ പ്രകടനവും താരത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ഇന്ത്യ എ ടീമിനൊപ്പമുള്ള ഇംഗ്ലണ്ട് പര്യടനത്തിലും താരതമ്യേന മികച്ച പ്രകടനമാണ് മയാങ്ക് പുറത്തെടുത്തത്.  

ജനുവരിയില്‍ അണ്ടര്‍19 ലോകകപ്പ് നേടിയ ടീമിനെ നയിച്ച 19കാരന്‍ പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്കുള്ള സാധ്യതാ പട്ടികയില്‍ മുന്നിലുണ്ട്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ മായങ്ക് ഇരട്ട സെഞ്ച്വറി നേടിയ മത്സരത്തില്‍ പൃഥ്വി ഷാ സെഞ്ച്വറിയും കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com