ട്രോളന്മാര്‍ എന്റെ പ്രതികരണം അര്‍ഹിക്കുന്നില്ല; ഫോട്ടോ വിവാദത്തില്‍ അനുഷ്‌ക ശര്‍മ

ഇത്തരം ട്രോളുകള്‍ സൃഷ്ടിക്കുന്നവര്‍ എന്റെ മറുപടി അര്‍ഹിക്കുന്നില്ല. അതിനെല്ലാം മുകളിലാണ് ഞാന്‍ എന്നാണ് എന്റെ വിശ്വാസം
ട്രോളന്മാര്‍ എന്റെ പ്രതികരണം അര്‍ഹിക്കുന്നില്ല; ഫോട്ടോ വിവാദത്തില്‍ അനുഷ്‌ക ശര്‍മ

ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരിലെ വിവാദങ്ങളോട് പ്രതികരിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. ഈ ട്രോളുകളോട് ഞാന്‍ പ്രതികരിക്കേണ്ട കാര്യമില്ല. എന്റെ പ്രതികരണം അവര്‍ അര്‍ഹിക്കുന്നില്ലെന്ന് അനുഷ്‌ക പറഞ്ഞു. 

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കൊപ്പമുള്ള ടീമിന്റെ ഫോട്ടോ ബിസിസിഐ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് വിവാദമായത്. മറ്റ് കളിക്കാരുടെ ഭാര്യമാരുടെ അസാന്നിധ്യവും, അനുഷ്‌കയ്ക്ക് മുന്‍ നിരയില്‍ ഇടവും, വൈസ് ക്യാപ്റ്റന് പിന്‍ നിരയില്‍ ഇടവും നല്‍കിയതിനെയായിരുന്നു ആരാധകര്‍ ചോദ്യം ചെയ്തത്. 

എന്നാല്‍ ഇത്തരം വിവാദങ്ങള്‍ക്ക് പ്രധാന്യം കൊടുക്കാതിരിക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. ഇതിലൊന്നും ഉള്‍പ്പെടാന്‍ എനിക്ക് ഒരു താത്പര്യവും ഇല്ല. ട്രോളുകളാണ് ഇതെല്ലാം. ഇത്തരം ട്രോളുകള്‍ സൃഷ്ടിക്കുന്നവര്‍ എന്റെ മറുപടി അര്‍ഹിക്കുന്നില്ല. അതിനെല്ലാം മുകളിലാണ് ഞാന്‍ എന്നാണ് എന്റെ വിശ്വാസം എന്നും അനുഷ്‌ക പ്രതികരിച്ചു. 

സുയ് ദാഗയുടെ ട്രെയ്‌ലര്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു അനുഷ്‌കയുടെ പ്രതികരണം. ആ സംഭവത്തില്‍ വിശദീകരണം നല്‍കേണ്ട അധികൃതര്‍ അത് നല്‍കി കഴിഞ്ഞു. മാനദണ്ഡങ്ങള്‍ക്ക് പുറത്ത് ഒന്നും അവിടെ സംഭവിച്ചിട്ടില്ല. ഒന്നും സംഭവിക്കുകയുമില്ലെന്നും അനുഷ്‌ക പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com