വിലപിടിച്ച ഈ കാറുകളെല്ലാം കോഹ്‌ലിയുടേതാണ്; കോടികളുടെ വിശേഷങ്ങള്‍ വേറെയും

വിലപിടിച്ച ഈ കാറുകളെല്ലാം കോഹ്‌ലിയുടേതാണ്; കോടികളുടെ വിശേഷങ്ങള്‍ വേറെയും
വിലപിടിച്ച ഈ കാറുകളെല്ലാം കോഹ്‌ലിയുടേതാണ്; കോടികളുടെ വിശേഷങ്ങള്‍ വേറെയും

നിലവിലെ പല ബാറ്റിങ് റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുള്ള ആളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. താരത്തിന്റെ വിപണി മൂല്യവും സാമൂഹിക മാധ്യമങ്ങളിലൂടെ സ്വന്തമാക്കുന്ന തുകകളും അടക്കം കോടികളുടെ സമ്പാദ്യവും കോഹ്‌ലിക്കുണ്ട്. ഈ പണമെല്ലാം എന്തുചെയ്യുമെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അദ്ദേഹം ഉപയോഗിക്കുന്ന കാറുകളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും നോക്കിയാല്‍ മതി. 

മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ബൈക്കുകളുടെ ശേഖരം മുന്‍പേ വാര്‍ത്തയായതാണ്. കോഹ്‌ലിക്കുമുണ്ട് അത്തരമൊരു ശേഖരം. അത് കാറുകളുടേതാണെന്ന് മാത്രം. റെയ്ഞ്ച് റോവറും ഓഡിയും ബി.എം.ഡബ്ല്യു അടക്കമുള്ള കാറുകളാണ് കോഹ്‌ലിക്ക് സ്വന്തമായുള്ളത്. 

80 ലക്ഷം രൂപയുടെ റെയ്ഞ്ച് റോവര്‍, 83 ലക്ഷത്തിന്റെ ഓഡി ക്യു7, 1.2 കോടി രൂപയുടെ ബി.എം.ഡബ്ല്യു എക്‌സ് 6, രണ്ട് കോടി രൂപ വിലയുള്ള ഓഡിയുടെ തന്നെ എ8 ക്വാട്രോ, മൂന്ന് കോടിയുടെ ഓഡി ആര്‍8 വി10 എല്‍.എം.എക്‌സ് കാറുകളാണ് ഇന്ത്യന്‍ നായകന്റെ ശേഖരത്തിലുള്ളത്. 

ഇതില്‍ ഓഡി ആര്‍8 വി10 എല്‍.എം.എക്‌സ് ലിമിറ്റഡ് എഡിഷനാണ്. ലോകത്ത് ആകെ ഈ കാര്‍ 99 എണ്ണമാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. അതില്‍ തന്നെ നാലെണ്ണമാണ് ഇന്ത്യയില്‍ ഇറങ്ങിയത്. അതിലൊന്നാണ് കോഹ്‌ലി സ്വന്തമാക്കിയത്. 

വില കൂടിയ വാച്ചുകള്‍ സ്വന്തമാക്കാനും കോഹ്‌ലിക്ക് ഏറെയിഷ്ടം. സ്വിസ് വാച്ച് നിര്‍മിതാക്കളായ ടിസ്സോട്ടിന്റെ ബ്രാന്‍ഡ് അംബാസഡറാണ് കോഹ്‌ലി. ടിസ്സോട്ടിന്റെ ടി ടച്ച് ലിമിറ്റഡ് എഡിഷന്‍ വാച്ച് കോഹ്‌ലിക്കുണ്ട്. വില ഒരു ലക്ഷം രൂപ. ഇത് കൂടാതെ പനെറായ് ലുമിനോര്‍ വാച്ചുമുണ്ട് നായകന്. വില ആറര ലക്ഷം രൂപ. 

ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ കോഹ്‌ലിക്ക് സ്വന്തമായി 80 കോടി രൂപയുടെ ബംഗ്ലാവുണ്ട്. 500 സ്‌ക്വയര്‍ യാര്‍ഡാണ് ഈ വീട്. അനുഷ്‌ക ശര്‍മയുമായുള്ള വിവാഹ ശേഷമാണ് നായകന്‍ ഈ വീട് സ്വന്തമാക്കിയത്. 

പല പദ്ധതികളിലും കോഹ്‌ലിക്ക് നിക്ഷേപങ്ങളുണ്ട്. ചിസല്‍ ഫിറ്റ്‌നസ് സെന്ററില്‍ കോഹ്‌ലിയുടെ നിക്ഷേപം 90 കോടി രൂപയാണ്. ജിം, ഫിറ്റ്‌നസ് സെന്ററുകളുടെ ശൃംഖലയാണ് ചിസല്‍. ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഫിറ്റ്‌നെസുള്ള താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതും കോഹ്‌ലി തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com