എമറിയുടെ ഗണ്ണേഴ്‌സല്ല സരിയുടെ ബ്ലൂസ്; നാട്ടങ്കത്തില്‍ പൊരുതിക്കയറി ചെല്‍സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശകരമായ ലണ്ടന്‍ നാട്ടങ്കത്തില്‍ ആഴ്‌സണലിനെ വീഴ്ത്തി ചെല്‍സി
എമറിയുടെ ഗണ്ണേഴ്‌സല്ല സരിയുടെ ബ്ലൂസ്; നാട്ടങ്കത്തില്‍ പൊരുതിക്കയറി ചെല്‍സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശകരമായ ലണ്ടന്‍ നാട്ടങ്കത്തില്‍ ആഴ്‌സണലിനെ വീഴ്ത്തി ചെല്‍സി. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ആവേശപ്പോരാട്ടത്തില്‍ ചെല്‍സി വിജയം സ്വന്തമാക്കിയത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തിലാണ് ചെല്‍സിയുടെ ജയം. പ്രീമിയര്‍ ലീഗില്‍ ചെല്‍സി തുടരെ രണ്ടു ജയം നേടിയപ്പോള്‍ ആഴ്‌സണല്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി. ആഴ്‌സണലിന്റെ പുതിയ പരിശീലകന്‍ ഉനൈ എമറിക്ക് ഇതുവരെ ഒരു ജയമോ പോയിന്റോ പ്രീമിയര്‍ ലീഗില്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ആരാധകരെ നിരാശരാക്കുന്നതാണ്. ആദ്യ മത്സരത്തില്‍ ആഴ്‌സണല്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും തോറ്റിരുന്നു.

തുല്യ ശക്തികളുടെ പോരാട്ടം കണ്ട ആദ്യ പകുതിക്കു ശേഷം ആഴ്‌സണല്‍ നിറംമങ്ങിയതാണ് തിരിച്ചടിയായത്. രണ്ട് ഗോളുകള്‍ തുടക്കത്തില്‍ നേടി മുന്നിലെത്തിയത് ചെല്‍സിയായിരുന്നു. എന്നാല്‍ നാലു മിനുട്ടിനിടെ രണ്ട് ഗോള്‍ അടിച്ച് ആഴ്‌സണല്‍ ഗംഭീരമായി തിരിച്ചെത്തിയതോടെ മത്സരം ആത്യാവേശത്തിലെത്തി. എന്നാല്‍, രണ്ടാം പകുതിയില്‍ ചെല്‍സി സ്വന്തം മൈതാനത്ത് കളം പിടിച്ചതോടെ 81ാം മിനുട്ടില്‍ വിജയ ഗോളും പിറന്നു. ഹസാര്‍ഡിന്റെ പാസ് ഗോളാക്കി അലോണ്‍സോ ആണ് വിജയമുറപ്പിച്ചത്. ചെല്‍സിയുടെ മറ്റു ഗോളുകള്‍ പെഡ്രോയും മൊറാറ്റയും നേടിയപ്പോള്‍ മിഖിതാര്യനും ഇവോബിയും ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com