അത്രയും റണ്‍സ്, അത്രയും ബോള്‍; നൂലിട വ്യത്യാസമില്ലാതെ സച്ചിനെ പിന്തുടര്‍ന്ന് കോഹ് ലി

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ 58ാം രാജ്യാന്തര സെഞ്ചുറി നേടിയപ്പോള്‍ എതിരാളികള്‍ ഇംഗ്ലണ്ടായിരുന്നു
അത്രയും റണ്‍സ്, അത്രയും ബോള്‍; നൂലിട വ്യത്യാസമില്ലാതെ സച്ചിനെ പിന്തുടര്‍ന്ന് കോഹ് ലി

ക്രിക്കറ്റില്‍ സച്ചിന്‍ ചൂടിയ കിരീടത്തിലേക്കാണ് കോഹ് ലിയുടെ കുതിപ്പെന്നാണ് പലരുടേയും പ്രവചനം. അടി പതറിയിരുന്ന ഇംഗ്ലണ്ടില്‍ രണ്ട് സെഞ്ചുറികള്‍ നേടി കോഹ് ലി ഈ പ്രവചനങ്ങള്‍ ശരിയാകുമെന്ന സൂചന നല്‍കുന്നുമുണ്ട്. അതിനിടയില്‍ ട്രെന്‍ഡ് ബ്രിഡ്ജില്‍ കോഹ് ലി സ്വന്തമാക്കിയ മറ്റൊരു നേട്ടം സച്ചിന്റേയും കോഹ് ലിയുടേയും കരിയര്‍ ഒരേ വഴിയെ ആണ് പോകുന്നതെന്ന് തെളിയിക്കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

58ാം രാജ്യാന്തര സെഞ്ചുറിയായിരുന്നു മൂന്നാം ടെസ്റ്റില്‍ കോഹ് ലി നേടിയത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ 58ാം രാജ്യാന്തര സെഞ്ചുറി നേടിയപ്പോള്‍ എതിരാളികള്‍ ഇംഗ്ലണ്ടായിരുന്നു. ഈ യാദൃശ്ചികതയാണ് ആരാധകരില്‍ ഇപ്പോള്‍ കൗതുകം നിറയ്ക്കുന്നത്. 

അവിടം കൊണ്ടും തീര്‍ന്നില്ല. രണ്ട് പേരും 58ാം സെഞ്ചുറി നേടി സ്‌കോര്‍ ചെയ്തത് 103 റണ്‍സ്. അതിന് വേണ്ടി വന്ന ബോളുകള്‍ 197. മൂന്നാം ടെസ്റ്റിലേത് കോഹ് ലിയുടെ 23ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു. സച്ചിന്റേത് 27ാം ടെസ്റ്റ് സെഞ്ചുറിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com