ചരിത്രത്തിലേക്ക് സ്വര്‍ണം വെടിവെച്ചിട്ട് റാഹി, ഏഷ്യന്‍ ഗെയിംസിലെ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd August 2018 02:52 PM |
Last Updated: 22nd August 2018 03:04 PM | A+A A- |

ചരിത്രം കുറിച്ച് റാഹി സര്‍നോബട്ട്. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് റാഹി. 25 മീറ്റര്‍ പിസ്റ്റളില്‍ റാഹി സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലിലേക്കെത്തി.
തായ്‌ലാന്‍ഡിന്റെ നപ്ഹാസ്വനെ വെള്ളിയിലേക്ക് തള്ളിയായിരുന്നു റാഹി സ്വര്‍ണം വെടിവെച്ചിട്ടത്. സ്വര്‍ണം നേടുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ട മനു ഭക്കറിന് 16ാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഭക്കര്‍ മത്സരിക്കുന്നുണ്ട്.
2018 ഏഷ്യന്‍ ഗെയിംസിലെ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണ് റാഹി ഇപ്പോള്‍ സ്വന്തമാക്കിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇതുവരെ നേടിയ മെഡല്‍, നാല് സ്വര്‍ണം മൂന്ന് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ്. പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍.