ആ സമര്‍പ്പണത്തിന് നിറഞ്ഞ കൈയടി; നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും

ആ സമര്‍പ്പണത്തിന് നിറഞ്ഞ കൈയടി; നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമര്‍പ്പിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ആരാധകരുടെ കൈയടി. ഒപ്പം കോഹ്‌ലിക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് പിണറായി കേരളത്തിന്റെ നന്ദി അറിയിച്ചത്.  കേരളത്തിനൊപ്പം നില്‍ക്കുന്നതില്‍ നന്ദി പറയുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

വീടുകളിലേക്കു മടങ്ങുന്ന പ്രളയ ബാധിതര്‍ക്ക് വിജയം സമര്‍പ്പിക്കുന്നതാി കോഹ്‌ലി വ്യക്തമാക്കിയിരുന്നു. കേരളത്തിലെ കാര്യങ്ങള്‍ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു തങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ചെറിയ കാര്യമാണിതെന്നും മത്സര ശേഷം കോഹ്‌ലി പറഞ്ഞിരുന്നു. നിറഞ്ഞ കൈടിയോടെയാണ് ഗാലറി വിരാട് കോഹ്ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്. 

നേരത്തെ കേരളത്തിനു വേണ്ടി ട്വിറ്ററിലൂടെയും കോഹ്‌ലി നിലപാട് വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 17നാണ് കോഹ്‌ലി ട്വിറ്ററില്‍ കുറിപ്പിട്ടത്. കേരളത്തിലെ എല്ലാവരും സുരക്ഷിതരായിരിക്കുക. എത്രയും പെട്ടെന്ന് സാഹചര്യങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു ദുരവസ്ഥയില്‍ പിന്തുണയ്ക്കാനെത്തിയ സൈന്യത്തിനും എന്‍ഡിആര്‍എഫിനും നന്ദി പറയുന്നു. ശക്തരായും സുരക്ഷിതരായും നില്‍ക്കാനും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com