റെക്കോര്‍ഡിലേക്ക് ഗോളടിച്ച് ഇന്ത്യന്‍ ഹോക്കി ടീം, ഹോങ്കോങ്ങിനെ തകര്‍ത്തത് 26-0

1932ല്‍ ഒളിംപിക്‌സില്‍ ധ്യാന്‍ ചന്ദിന്റെ ടീം യുഎസ്എയെ 24-1ന് തോല്‍പ്പിച്ചതായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ വലിയ മാര്‍ജിനിലെ ജയം
റെക്കോര്‍ഡിലേക്ക് ഗോളടിച്ച് ഇന്ത്യന്‍ ഹോക്കി ടീം, ഹോങ്കോങ്ങിനെ തകര്‍ത്തത് 26-0

ഏഷ്യന്‍ ഗെയിംസില്‍ ഹോങ്കോങ്ങിനെ തകര്‍ത്തുവിട്ട് ഇന്ത്യ. എതിരില്ലാത്ത 26 ഗോളിനായിരുന്നു ഇന്ത്യയുടെ കുതിപ്പ്. 

86 വര്‍ഷത്തെ റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീം ഇവിടെ മറികടന്നത്.  ഏഷ്യന്‍ ഗെയിംസിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലായിരുന്നു ഇന്ത്യ കായിക പ്രേമികളെ അമ്പരപ്പിച്ചത്. 1974ല്‍ ഇറാനെതിരെ നേടിയ 12-0, 1982ല്‍ ബംഗ്ലാദേശിനെതിരെ നേടിയ ജയം എന്നിവയായിരുന്നു ഇന്ത്യയുടെ വലിയ മാര്‍ജിനിലെ മറ്റ് ജയങ്ങള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com