നാല് സ്വര്‍ണമടക്കം ബാസ്‌ക്കറ്റില്‍ 15 മെഡലുകള്‍; വുഷുവില്‍ നാല് വെങ്കലം

പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നാല് വെങ്കലം കൂടി സ്വന്തമാക്കി. വുഷുവില്‍ ഇന്ത്യയുടെ നാല് താരങ്ങളും സെമിയില്‍ തോറ്റെങ്കിലും വെങ്കലം ഉറപ്പിക്കുകയായിരുന്നു
നാല് സ്വര്‍ണമടക്കം ബാസ്‌ക്കറ്റില്‍ 15 മെഡലുകള്‍; വുഷുവില്‍ നാല് വെങ്കലം

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നാല് വെങ്കലം കൂടി സ്വന്തമാക്കി. വുഷുവില്‍ ഇന്ത്യയുടെ നാല് താരങ്ങളും സെമിയില്‍ തോറ്റെങ്കിലും വെങ്കലം ഉറപ്പിക്കുകയായിരുന്നു. പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ നരേന്ദ്രര്‍ ഗ്രെവാള്‍, 60 കിലോഗ്രാം വിഭാഗത്തില്‍ സൂര്യ സിങ്, 56 കിലോഗ്രാം വിഭാഗത്തില്‍ സന്തോഷ് കുമാര്‍, 60 കിലോഗ്രാം വനിതാ വിഭാഗത്തില്‍ നയോരം ദേവി എന്നിവരാണ് വെങ്കല മെഡല്‍ നേടിയത്.

നേരത്തെ ഗെയിംസിന്റെ നാലാം ദിനത്തില്‍ ഇന്ത്യ ഒരു സ്വര്‍ണ മെഡല്‍ കൂടി നേടിയിരുന്നു. വനിതകളുടെ ഷൂട്ടിങ് 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് ആണ് മെഡല്‍ നേടിയത്. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം നേട്ടം സ്വന്തമാക്കിയാണ് രാഹി നാലാം ദിനത്തില്‍ താരമായത്. 25 മീറ്റര്‍ പിസ്റ്റളില്‍ റാഹി സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലിലേക്കെത്തിയിരുന്നു. അതേസമയം, സ്വര്‍ണ പ്രതീക്ഷയായിരുന്ന മനു ഭാക്കര്‍ ഇതേ ഇനത്തില്‍ അഞ്ചാം സ്ഥാനത്തായി. ഇതോടെ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 15 മെഡലുകളായി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡ് നേടിയിരുന്ന രാഹി അവസാനമാകുമ്പോഴേക്കും പിന്നിലായെങ്കിലും തുടര്‍ച്ചയായ രണ്ടു ടൈബ്രേക്കറില്‍ അന്തിമ വിജയം നേടുകയായിരുന്നു. നേരത്തെ, ഗെയിംസിന്റെ മൂന്നാം ദിനം പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം നേടിയിരുന്നു.

ഗെയിംസില്‍ ഇന്ത്യ ആകെ നേടിയ നാല് സ്വര്‍ണത്തില്‍ രണ്ടെണ്ണവും ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌റംഗ് പൂനിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍. പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങില്‍ ലക്ഷയ് ഷെറോണ്‍, 10 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ദീപക് കുമാര്‍ എന്നിവര്‍ വെള്ളിയും നേടി. പോയിന്റ് ടേബിളില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത് തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com