ബ്രോഡിനെ ക്രീസില്‍ കൈകാര്യം ചെയ്ത് കോഹ് ലിയും സംഘവും; പന്തിനെ അസഭ്യം പറഞ്ഞതിന് മറുപടി

ബൗളര്‍ക്ക് പ്രചോദനം എന്ന നിലയില്‍ നായകന്‍ കോഹ് ലി ഉള്‍പ്പെടെ ഫീല്‍ഡര്‍മാര്‍ ബ്രോഡിനെ സമ്മര്‍ദ്ദത്തിലാക്കി
ബ്രോഡിനെ ക്രീസില്‍ കൈകാര്യം ചെയ്ത് കോഹ് ലിയും സംഘവും; പന്തിനെ അസഭ്യം പറഞ്ഞതിന് മറുപടി

വിക്കറ്റ് എടുത്തതിന് ശേഷം അസഭ്യ വാക്കുകളുമായി റിഷഭ് പന്തിനെ പവലിയനിലേക്ക് മടക്കിയ സ്റ്റുവര്‍ട്ട് ബ്രോഡിന് ഇന്ത്യയുടെ മറുപടി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ബ്രോഡിനെ ഇന്ത്യന്‍ താരങ്ങള്‍ വളഞ്ഞ് സമ്മര്‍ദ്ദത്തിലാക്കിയത്. 

ജോസ് ബട്ട്‌ലറും ബെന്‍ സ്‌റ്റോക്കും തീര്‍ത്ത 169 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് തകര്‍ത്തതോടെ ഇന്ത്യ ജയത്തിന് അരികിലെത്തി. പിന്നാലെ ബാറ്റിങ്ങിന് എത്തിയ ബെയര്‍സ്‌റ്റോവ് ഡക്കായി മടങ്ങി. അതോടെ സ്റ്റുവര്‍ട്ട് ബ്രോഡ് ക്രീസിലേക്ക് എത്തി. ബ്രോഡ് വന്നതോടെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ തങ്ങളുടെ സ്വരം വര്‍ധിപ്പിച്ചു. 

ബൗളര്‍ക്ക് പ്രചോദനം എന്ന നിലയില്‍ നായകന്‍ കോഹ് ലി ഉള്‍പ്പെടെ ഫീല്‍ഡര്‍മാര്‍ ബ്രോഡിനെ സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ ക്രീസില്‍ നിന്ന് ബ്രോഡ് പറയേണ്ടി വന്നു, ഇത് പ്രകോപനപരമാണ് വിരാട് എന്ന്. 

ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ബ്രോഡ് ശ്രമിച്ചെങ്കിലും ക്രീസില്‍ ബ്രോഡിന് അധികം ആയുസുണ്ടായിരുന്നില്ല. 29 ബോളില്‍ നിന്നും 20 റണ്‍സ് എടുത്ത ബ്രോഡിന്റെ വിക്കറ്റ് വീണ നിമിഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ നിശബ്ദരായി. പന്തിന് നേര്‍ക്ക് അസഭ്യം ചൊരിഞ്ഞ ബ്രോഡിനെ നിശബ്ദരായി നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പവലിയനിലേക്ക് മടക്കി. 

മാന്യമായ രീതിയില്‍ ബ്രോഡിന്റെ പ്രവര്‍ത്തിക്ക് മറുപടി നല്‍കുകയായിരുന്നു കോഹ് ലിയും കൂട്ടരും. പന്തിന് നേര്‍ക്ക് അസഭ്യ വാക്കുകള്‍ ഉപയോഗിച്ച ബ്രോഡിന് ഐസിസി ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. മാച്ച് ഫീയുടെ 15 ശതമാനം ബ്രോഡ് പിഴയായി നല്‍കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com