മൗറിഞ്ഞോയ്ക്ക് പകരം സിദാന്‍, പ്രതികരണവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌

മൗറിഞ്ഞോയ്ക്ക് പകരക്കാരനാവാന്‍ യോഗ്യനാണ് സിദാന്‍ എന്ന പ്രതികരണവുമായി ഇംഗ്ലീഷ് മുന്‍ ഫുട്‌ബോളര്‍ ലീ ഷാര്‍പ്പെ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു വന്നു കഴിഞ്ഞു
മൗറിഞ്ഞോയ്ക്ക് പകരം സിദാന്‍, പ്രതികരണവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌

സീസണിന്റെ തുടക്കത്തിലും മൗറിഞ്ഞോ വിചാരണ നേരിടുന്നത് തുടരുമ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ഫ്രഞ്ച് ഇതിഹാസ താരം സിനദിന്‍ സിദാന്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നു. മൗറിഞ്ഞോയ്ക്ക് പകരക്കാരനാവാന്‍ യോഗ്യനാണ് സിദാന്‍ എന്ന പ്രതികരണവുമായി ഇംഗ്ലീഷ് മുന്‍ ഫുട്‌ബോളര്‍ ലീ ഷാര്‍പ്പെ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു വന്നു കഴിഞ്ഞു. 

ബ്രൈറ്റണിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യുനൈറ്റഡ് തോറ്റതോടെയായിരുന്നു മൗറിഞ്ഞോയ്‌ക്കെതിരെ വീണ്ടും ആരാധകര്‍ വാളെടുത്തു തുടങ്ങിയത്. ആദ്യ പകുതിയില്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൂന്ന് ഗോളുകള്‍ വഴങ്ങുക കൂടി ചെയ്തതോടെ മൗറിഞ്ഞോയ്ക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമായി.
 
അതോടൊപ്പം സിദാന് മൗറിഞ്ഞോയുടെ പകരക്കാരനാവാന്‍ താത്പര്യം ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. എന്നാല്‍ സിദാനുമായി ഇത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വ്യക്തമാക്കുന്നത്. ഇവിടെ പരിശീലകന്റെ സ്ഥാനം ഒഴിവുണ്ടെങ്കില്‍ അല്ലേ മറ്റൊരാളെ പരിഗണിക്കേണ്ടതുള്ളു എന്നായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രതികരണം. 

എന്നാല്‍, മൂന്നാം വട്ടം റയലിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതിന് ശേഷം ബെര്‍ണാബ്യു വിട്ട സിദാന് വേണ്ടി ആരാധകര്‍ മുറവിളി തുടങ്ങി കഴിഞ്ഞു. 
കളിക്കാരെ തിരഞ്ഞെടുത്ത് ഗ്രൗണ്ടിലേക്ക് ഇറക്കുക മാത്രമാണ് മൗറിഞ്ഞോ ചെയ്യുന്നത്. അതല്ലാതെ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ മൗറിഞ്ഞോയ്ക്ക് സാധിക്കുന്നില്ലെന്ന് ഷാര്‍പെയും ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com