ഏഷ്യന്‍ ഗെയിംസ്; മലയാളി താരം ദീപിക പള്ളിക്കലിന് വെങ്കലം, ഭാരോദ്വഹനത്തില്‍ നിരാശ മാത്രം

ഏഷ്യന്‍ ഗെയിംസ്; മലയാളി താരം ദീപിക പള്ളിക്കലിന് വെങ്കലം, ഭാരോദ്വഹനത്തില്‍ നിരാശ മാത്രം

വികാസ് താക്കൂര്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ പൂര്‍ണമായും അസ്തമിക്കുന്നത്

ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം ദീപിക പള്ളിക്കലിന് വെങ്കലം. വനിതകളുടെ സ്‌ക്വാഷിലാണ് ദീപിക ഇന്ത്യയ്ക്ക് മറ്റൊരു മെഡല്‍ കൂടി നേടിത്തന്നത്. മലേഷ്യന്‍ താരത്തെ പരാജയപ്പെടുത്തിയാണ് ദീപികയുടെ  നേട്ടം. 

മലേഷ്യയുടെ നിനിക്കോള്‍ ആന്‍ ഡേവിഡിനെ 0-3ന് പരാജയപ്പെടുത്തുകയായിരുന്നു ദീപിക. എന്നാല്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ ഒന്നും നേടാനാവാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ മടങ്ങുന്നത്. 94 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ വികാസ് താക്കൂര്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ പൂര്‍ണമായും അസ്തമിക്കുന്നത്. 

ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി.വി.സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍ കടന്നു. ഇന്തോനേഷ്യയുടെ ജോര്‍ജിയ മരിസ്‌കയെ 21-12, 21-15 എന്നീ സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. എന്നാല്‍ ബാഡ്മിന്റണ്‍ വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം ചൈനയോട് തോറ്റ് പുറത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com