സെപ്തംബര്‍ 29ന് ഐഎസ്എല്‍ കിക്കോഫ്; ആദ്യ പോര് ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയുമായി

മുംബൈ സിറ്റി എഫ്‌സിയാണ് ആദ്യ ഹോം മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ  എതിരാളികള്‍
സെപ്തംബര്‍ 29ന് ഐഎസ്എല്‍ കിക്കോഫ്; ആദ്യ പോര് ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയുമായി

അഞ്ചാം സീസണ്‍ ഐഎസ്എല്ലിന്റെ കിക്കോഫ് സെപ്തംബര്‍ 29ന്. മീഡ് സീസണ്‍ ബ്രേക്ക് വരെയുള്ള 59 മത്സരങ്ങളുടെ ഷെഡ്യുളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 റൗണ്ടുകളായിട്ടാണ് മത്സരം. 

കേരള ബ്ലാസ്റ്റേഴ്‌സും രണ്ട് വട്ടം കിരീടത്തില്‍ മുത്തമിട്ട അത്‌ലറ്റിക്കോ കൊല്‍ക്കത്തയും തമ്മില്‍ കൊമ്പുകോര്‍ത്താണ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഒക്ടോബര്‍ അഞ്ചിനാണ് കൊച്ചിയിലെ ആദ്യ മത്സരം. മുംബൈ സിറ്റി എഫ്‌സിയാണ് ആദ്യ ഹോം മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ  എതിരാളികള്‍.

മൂന്ന് ഇടവേളകളാണ് ഐഎസ്എല്ലിന് ഉണ്ടാവുക. ഫിഫ മത്സരങ്ങള്‍ക്കായി ഒക്ടോബര്‍ 8-16 വരേയും, നവംബര്‍ 12-20 വരേയും. എഎഫ്‌സി കപ്പിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനത്തിന് വേണ്ടിയാണ് മൂന്നാമത്തെ ഇടവേള വരുന്നത്. ഡിസംബര്‍ 17 മുതലാണ് ഇത്. 2019ലെ മത്സരങ്ങളുടെ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കും. വൈകീട്ട് 7.30ന് മത്സരങ്ങള്‍ തുടങ്ങും. ശനിയും ഞായറും ഒരു മത്സരം മാത്രമാണ് ഉണ്ടാവുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com