ഏഷ്യന്‍ ഗെയിംസ്; കളി കഴിഞ്ഞിട്ടും ഇന്ത്യന്‍ താരങ്ങള്‍ക്ക് അലവന്‍സ് ഇല്ല, വലഞ്ഞ് ജൂനിയര്‍ താരങ്ങള്‍

എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും ഫോറെക്‌സ് കാര്‍ഡ് നല്‍കി എങ്കിലും താരങ്ങള്‍ക്ക് പണം ഇതുവരെ ലഭിച്ചിട്ടില്ല
ഏഷ്യന്‍ ഗെയിംസ്; കളി കഴിഞ്ഞിട്ടും ഇന്ത്യന്‍ താരങ്ങള്‍ക്ക് അലവന്‍സ് ഇല്ല, വലഞ്ഞ് ജൂനിയര്‍ താരങ്ങള്‍

ഏഷ്യന്‍ ഗെയിംസിലെ തങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടും ഇന്ത്യന്‍ ഷൂട്ടിങ്, ടെന്നീസ് സംഘത്തിന് ദിവസ വേതനം ലഭിച്ചില്ല. 2018 ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും ഫോറെക്‌സ് കാര്‍ഡ് നല്‍കി എങ്കിലും താരങ്ങള്‍ക്ക് പണം ഇതുവരെ ലഭിച്ചിട്ടില്ല. 

മൂവായിരം രൂപയ്ക്ക് അടുത്ത ബത്തയാണ് താരങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ടെന്നീസ്, ഷൂട്ടിങ് താരങ്ങള്‍ ഏഷ്യന്‍ ഗെയിംസിന് പിന്നാലെ തങ്ങളുടെ അടുത്ത ദൗത്യത്തിലേക്ക് കടന്നു കഴിഞ്ഞു. ഷൂട്ടിങ്ങ് താരങ്ങള്‍ ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിനായി തയ്യാറെടുക്കുമ്പോള്‍, യുഎസ് ഒപ്പണിന് ഒരുങ്ങുകയാണ് രോഹന്‍ ബൊപ്പണ്ണയും ദിവിജ് ശരണും. 

കളിക്കാര്‍ക്ക് അലവന്‍സ് ലഭിക്കാന്‍ രണ്ട് മൂന്ന് ദിവസത്തെ താമസം ഉണ്ടാകുമെന്നാണ് ഏഷ്യന്‍ ഗെയിംസ് സംഘതലവന്മാരില്‍ ഒരാളായ ബിഎസ് ഖുഷ്വാഹ എഎന്‍ഐയോട് പ്രതികരിച്ചത്. സീനിയര്‍ താരങ്ങളെ പണം എത്തുന്നത് ബാധിക്കുന്നില്ലെങ്കിലും ജൂനിയര്‍ താരങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com