സൈന പതറിയിടത്ത് കുതിച്ച് സിന്ധു, ചരിത്രം തിരുത്തി ഫൈനലിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th August 2018 12:58 PM |
Last Updated: 27th August 2018 12:58 PM | A+A A- |

ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍. ലോക രണ്ടാം നമ്പര്‍ താരം യമഗുച്ചിയെ തകര്‍ത്താണ് സിന്ധുവിന്റെ കുതിപ്പ്. സ്‌കോര്‍ 21-17, 15-21, 21-10.
ഇത് ആദ്യമായിട്ടാണ് വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ഫൈനലില്‍ കടക്കുന്നത്. ലോക ഒന്നാം നമ്പര്‍ താരം തായ് സുവിനെയാണ് സിന്ധുവിന് ഫൈനലില്‍ നേരിടേണ്ടത്. സൈനയുടെ പോരാട്ടത്തിന് തടയിട്ടതും തായ് സുവായിരുന്നു.
News Flash: P.V Sindhu storms into Final after beating World No. 2 Akane Yamaguchi 21-17, 15-21, 21-10
— India@AsianGames2018 (@India_AllSports) August 27, 2018
Its 1st time an Indian female shuttler has reached Final of Individual event
To take on World No. 1 Tai Tzu Ying in Final tomorrow
How amazing is that #AsianGames2018 pic.twitter.com/R7Eo89NZ4K
സെമിയില്‍ തായ് സൂ തോല്‍പ്പിച്ചതോടെ സൈനയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ സിന്ധുവിന് ലോക ഒന്നാം നമ്പര്‍ താരത്തെ മറികടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്ന അവസ്ഥ സിന്ധുവിന് ഇവിടെ മറികടക്കേണ്ടതുണ്ട്.