19 മാനേജര്‍മാര്‍ ഒരുമിച്ച് നേടിയത് ഞാന്‍ ഒറ്റയ്ക്ക് നേടി, എന്നെ ബഹുമാനിച്ചേ പറ്റുവെന്ന് മൗറിഞ്ഞോ

മൂന്നെണ്ണം ഞാന്‍ നേടിയപ്പോള്‍ രണ്ട് തവണയാണ് അവര്‍ക്ക് കിരീടം ചൂടാനായത്. ബഹുമനിക്കു, ബഹുമാനിക്കൂ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രോക്ഷാകുലമായി മൗറിഞ്ഞോ പറഞ്ഞത്
19 മാനേജര്‍മാര്‍ ഒരുമിച്ച് നേടിയത് ഞാന്‍ ഒറ്റയ്ക്ക് നേടി, എന്നെ ബഹുമാനിച്ചേ പറ്റുവെന്ന് മൗറിഞ്ഞോ

ഓള്‍ഡ് ട്രഫോഡില്‍ മൗറിഞ്ഞോയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. കരിയറില്‍ ആദ്യമായി ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും തോല്‍വി സമ്മതിച്ചിരിക്കുന്നു. നാണം കെട്ട തോല്‍വിക്ക് ശേഷമായിരുന്നു മൗറിഞ്ഞോ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയത്. അവിടേയും പിടിച്ചു നില്‍ക്കാനായില്ല.

പ്രീമിയര്‍ ലീഗിലെ രണ്ടാം തോല്‍വിയുടെ ഭാരവും പേറിയെത്തിയ മൗറിഞ്ഞോ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നെ ബഹുമാനിക്കൂ എന്ന് പറഞ്ഞായിരുന്നു മൗറിഞ്ഞോ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇറങ്ങി പോയത്. 

മുന്‍പേ വന്ന 19 മാനേജര്‍മാര്‍ക്ക് ഒരുമിച്ച് നേടാന്‍ സാധിക്കാത്ത അത്രയും പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ ഞാന്‍ ഒറ്റയ്ക്ക് നേടിയിട്ടുണ്ട്. മൂന്നെണ്ണം ഞാന്‍ നേടിയപ്പോള്‍ രണ്ട് തവണയാണ് അവര്‍ക്ക് കിരീടം ചൂടാനായത്. ബഹുമനിക്കു, ബഹുമാനിക്കൂ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രോക്ഷാകുലമായി മൗറിഞ്ഞോ പറഞ്ഞത്. 

കളിക്കളത്തില്‍ മികച്ച തന്ത്രങ്ങളുമായിട്ടാണ് ഞങ്ങള്‍ കളിച്ചത്. എന്നാല്‍ ഈ പ്രസ് കോണ്‍ഫറന്‍സ് എന്നെ കുറ്റപ്പെടുത്തുന്നതിനുള്ള വേദിയാക്കി മാറ്റുവാനാണ് നിങ്ങളുടെ ശ്രമം. 3-0ന് തോല്‍വി നേരിട്ടാന്‍ ആരാധകര്‍ അതിനെതിരെ പ്രതികരിക്കും. അത് സ്വാഭാവികമാണ്. കാണികളുടെ സ്ഥാനത്ത് ഞാനായിരുന്നാലും എഴുന്നേറ്റ് പോകുമായിരുന്നു എന്നും മൗറിഞ്ഞോ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com