അടിച്ചു പറത്തിയത് 76 ഗോളുകള്‍, വഴങ്ങിയതോ? ഹോക്കിയില്‍ ഇന്ത്യന്‍ പടയുടെ കുതിപ്പ്‌

ഏഷ്യന്‍ ഗെയിംസിലെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്തോനേഷ്യയെ എതിരില്ലാത്ത 17 ഗോളിന് തകര്‍ത്തായിരുന്നു കളി തുടങ്ങിയത്
അടിച്ചു പറത്തിയത് 76 ഗോളുകള്‍, വഴങ്ങിയതോ? ഹോക്കിയില്‍ ഇന്ത്യന്‍ പടയുടെ കുതിപ്പ്‌

ഏഷ്യന്‍ ഗെയിംസിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ എതിരില്ലാത്ത 20 ഗോളിനായിരുന്നു ഇന്ത്യന്‍ ഹോക്കി പട ശ്രീലങ്കയെ തകര്‍ത്തത്. ഗ്രൂപ്പ് ചാമ്പ്യന്മരായി സെമിയിലേക്ക് കുതിച്ച ഇന്ത്യ ഇതുവരെ അടിച്ചു കയറ്റിയത് 76 ഗോളുകള്‍. 

അഞ്ച് കളികളില്‍ നിന്നും വഴങ്ങിയതാവട്ടെ മൂന്ന് ഗോളുകളും. ഏഷ്യന്‍ ഗെയിംസിലെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്തോനേഷ്യയെ എതിരില്ലാത്ത 17 ഗോളിന് തകര്‍ത്തായിരുന്നു കളി തുടങ്ങിയത്. പിന്നാലെ റെക്കോര്‍ഡ് മാര്‍ജിനില്‍ ഹോങ്കോങ്ങിനെതിരെ ജയം. 

26 ഗോളുകളായിരുന്നു അന്ന് ഹോങ്കോങിനെതിരെ ഇന്ത്യ അടിച്ചത്. ആദ്യ രണ്ട് കളികളിലും പ്രകടിപ്പിച്ച ആധിപത്യം മൂന്നാമത്തെ കളിയില്‍ ജപ്പാന് എതിരേയും തുടര്‍ന്നു. 8-0നായിരുന്നു ജപ്പാനെ തകര്‍ത്തു വിട്ടത്. 

ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണ കൊറിയയായിരുന്നു കുറച്ചെങ്കിലും ഇന്ത്യയെ കുഴക്കിയത്. എങ്കിലും 5-3ന് ജയം പിടിക്കാന്‍ ഇന്ത്യക്കായി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലങ്കാ ദഹനവും നടത്തി ഇന്ത്യ സെമിയിലേക്ക് കടന്നു. 12 ഗോളുകള്‍ അടിച്ച് രുപീന്ദര്‍ സിങ്ങാണ് ഇന്ത്യയുടെ ഹീറോ ആവുന്നത്. ഹോങ്കോങ്ങിനെ 26 ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ 13 ഇന്ത്യന്‍ താരങ്ങളായിരുന്നു തങ്ങളുടെ പേര് സ്‌കോര്‍ഷീറ്റില്‍ എഴുതി ചേര്‍ത്തത്. 1932ല്‍ ഒളിംപിക്‌സില്‍ വെച്ച് യുഎസ്എയെ 24-1 ഗോളുകള്‍ക്ക് തകര്‍ത്ത റെക്കോര്‍ഡായിരുന്നു ഇന്ത്യന്‍ സംഘം ഹോങ്കോങ്ങിനെതിരെ തിരുത്തി എഴുതിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com