ക്രിക്കറ്റിലെ റണ്‍സ് പോലെ നിങ്ങള്‍ ഗോളടിക്കുന്നു, അന്ന് ധ്യാന്‍ ചന്ദിനോട് ബ്രാഡ്മാന്‍ പറഞ്ഞത്‌

രണ്ട് ഇതിഹാസ താരങ്ങളേയും ലോകം ഓര്‍ക്കുന്നതിന് ഇടയില്‍ ഇരുവരും മുഖാമുഖം വന്ന ആ നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്‌ പ്രമുഖ കായിക ചരിത്രകാരനായ മോഹന്‍ദാസ്‌ മേനോന്‍
ക്രിക്കറ്റിലെ റണ്‍സ് പോലെ നിങ്ങള്‍ ഗോളടിക്കുന്നു, അന്ന് ധ്യാന്‍ ചന്ദിനോട് ബ്രാഡ്മാന്‍ പറഞ്ഞത്‌

ബ്രീട്ടീഷ് അടിമത്വത്തിന് കീഴില്‍ നില്‍ക്കുമ്പോഴായിരുന്നു ധ്യാന്‍ ചന്ദ് എന്ന മാന്ത്രീകന്‍ രാജ്യത്തെ ആകാശത്തോളം ഉയര്‍ത്തിയത്. മൂന്ന് ഒളിംപിക്‌സുകളില്‍ ധ്യാന്‍ചന്ദിന്റെ തോളിലേറി ഇന്ത്യ സ്വര്‍ണത്തിലേക്ക് കുതിച്ചു. ഹിറ്റ്‌ലറെ പോലും അത്ഭുതപ്പെടുത്തിയ ആ മാന്ത്രിക സ്റ്റിക്കിന്റെ ഉടമയുടെ ജന്മദിനമാണ് ഇന്ന്. ഇന്ത്യയുടെ കായിക ദിനം. 

ആഗസ്റ്റ് 29 ധ്യാന്‍ ചന്ദിന്റെ ജന്മദിനമായപ്പോള്‍, രണ്ട് ദിവസം മുന്‍പായിരുന്നു ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ ജന്മദിനം. ആഗസ്റ്റ് 27. രണ്ട് ഇതിഹാസ താരങ്ങളേയും ലോകം ഓര്‍ക്കുന്നതിന് ഇടയില്‍ ഇരുവരും മുഖാമുഖം വന്ന ആ നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്‌ പ്രമുഖ കായിക ചരിത്രകാരനായ മോഹന്‍ദാസ്‌ മേനോന്‍. 

1932ല്‍, അഡ്‌ലെയ്ഡില്‍ വെച്ച് ധ്യാന്‍ ചന്ദും, ബ്രാഡ്മാനും നേര്‍ക്കു നേര്‍ വരികയായിരുന്നു. ആദ്യമായിട്ടായിരുന്നു ഇരുവരും പരസ്പരം കാണുന്നത്. നിങ്ങളുടെ ഗോളുകളുടെ എണ്ണം ക്രിക്കറ്റിലെ റണ്‍സ് പോലെയുണ്ട് എന്നായിരുന്നു ധ്യാന്‍ ചന്ദിനെ പ്രശംസിച്ച് ബ്രാഡ്മാന്‍ അന്ന് പറഞ്ഞത്. ഒരിക്കലും മറക്കാന്‍ സാധിക്കാത്ത കൂടിക്കാഴ്ചയും സംഭാഷണവുമായിരുന്നു ഇരുവരും തമ്മിലുണ്ടായതെന്നും മോഹന്ദാസ് മേനോന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com