ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങിന് സുവര്‍ണ്ണനേട്ടം; ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണ്ണം

16.77 മീറ്റർ ദൂരം താണ്ടിയാണ് അർപീന്ദർ സ്വർണ്ണം നേടിയത്
ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങിന് സുവര്‍ണ്ണനേട്ടം; ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണ്ണം

ജക്കാർത്ത: പുരുഷ വിഭാഗം ട്രിപ്പിൾ ജംപിൽ ഇന്ത്യൻ താരം അർപീന്ദർ സിങ്ങിന് സ്വർണ്ണം. 16.77 മീറ്റർ ദൂരം താണ്ടിയാണ് അർപീന്ദർ സ്വർണ്ണം നേടിയത്. ഇന്ത്യയുടെ പത്താം സ്വർണ്ണമാണ് ഇത്.  ഇതോടെ ജക്കാർത്തയിൽ ഇന്ത്യയ്ക്ക് 10 സ്വർണവും 20 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 53 മെഡലായി. 

48 വർഷത്തിനുശേഷമാണ് ട്രിപ്പിൾ ജംപിൽ ഒരു ഇന്ത്യൻ താരം സ്വർണ്ണം നേടുന്നത്. 1970ൽ മൊഹീന്ദർ സിങ് ഗില്ലാണ് ഇതിനുമുൻപ് സ്വർണ്ണം നേടിയത്. 16.11 മീറ്റർ‌ ദൂരമാണ് അന്ന് മൊഹീന്ദർ സിങ് താണ്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com