സ്ലിപ്പ് ക്യാച്ചിലെ മികവിന് പിന്നിലെ രഹസ്യം; കോച്ചിന്റെ തന്ത്രം വെളിപ്പെടുത്തി ധവാന്‍

നാലാം ടെസ്റ്റിന് ഇറങ്ങുന്നതിന് മുന്‍പ് സ്ലിപ്പിലെ പിഴവുകള്‍ ഇനി ഉണ്ടാവാതിരിക്കാനുള്ള ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ചിന്റെ തന്ത്രമാണ് ശിഖര്‍ ധവാന്‍ പുറത്തു വിടുന്നത്
സ്ലിപ്പ് ക്യാച്ചിലെ മികവിന് പിന്നിലെ രഹസ്യം; കോച്ചിന്റെ തന്ത്രം വെളിപ്പെടുത്തി ധവാന്‍

സ്ലിപ്പ് ക്യാച്ചുകളില്‍ പെര്‍ഫെക്ഷന്‍ കൊണ്ടുവരിക എന്നതായിരുന്നു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഇന്ത്യ നേരിട്ട തലവേദനകളില്‍ ഒന്ന്. ക്യാച്ചുകള്‍ ജയം നേടിത്തരുമ്പോള്‍ സ്ലിപ്പ് ക്യാച്ചുകള്‍ അവിടെ നിര്‍ണായകമാണ്. നാലാം ടെസ്റ്റിന് ഇറങ്ങുന്നതിന് മുന്‍പ് സ്ലിപ്പിലെ പിഴവുകള്‍ ഇനി ഉണ്ടാവാതിരിക്കാനുള്ള ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ചിന്റെ തന്ത്രമാണ് ശിഖര്‍ ധവാന്‍ പുറത്തു വിടുന്നത്. 

മൂന്നാം ടെസ്റ്റില്‍ സ്ലിപ്പില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മികച്ചു നിന്നിരുന്നു. പ്രത്യേകിച്ച് കെ.എല്‍.രാഹുല്‍. ഏഴ് ക്യാച്ചുകളാണ് രാഹുല്‍ നേടിയത്. സ്ലിപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ ഇപ്പോഴത്തെ മികവിന് പിന്നില്‍ ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറിന്റെ തന്ത്രമാണ്. 

ഫീല്‍ഡര്‍ക്കും ശ്രീധറിനും മുന്നില്‍ ഒരു ബോര്‍ഡ് വയ്ക്കും. ബോര്‍ഡിന് അടിയിലുള്ള സ്‌പേസിലൂടെ ബോള്‍ ശ്രീധര്‍ കളിക്കാരന് എറിഞ്ഞു കൊടുക്കും. ശ്രീധറിന്റെ കയ്യിലേക്ക് കളിക്കാരന് നോട്ടമെത്തിക്കാന്‍ സാധിക്കാത്തതോടെ ബോള്‍ എങ്ങിനെ എത്തുമെന്ന അപ്രവചനീയതയാണ് അവിടെ. 

ശ്രീധറിന്റെ ഈ തന്ത്രം ടീമിന് ഒരുപാട് ഗുണം ചെയ്തുവെന്നാണ് ധവാന്‍ പറയുന്നത്. ധവാന്‍ വീഡിയോ പുറത്തു വിട്ടതിന് പിന്നാലെ ശ്രീധറിന്റെ പുതിയ ആശയത്തെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com