വീണ്ടും കപ്പുയര്‍ത്തി ധോനി; ഇക്കുറി ക്രിക്കറ്റിലല്ല ടെന്നീസില്‍  

റാഞ്ചിയില്‍ നടന്ന ജെഎസ്‌സിഎ കണ്ട്രി ക്രിക്കറ്റ് ക്ലബ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലാണ് ധോനി കിരീടം സ്വന്തമാക്കിയത്
വീണ്ടും കപ്പുയര്‍ത്തി ധോനി; ഇക്കുറി ക്രിക്കറ്റിലല്ല ടെന്നീസില്‍  

സ്വന്തം നാട്ടില്‍ നിറഞ്ഞ ഗാലറിക്ക് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ധോനി വീണ്ടും കപ്പുയര്‍ത്തി. റാഞ്ചിയില്‍ ഇപ്പോ ഏത് സീരീസാണ് നടക്കുന്നതെന്നൊന്നും ആലോചിച്ച് തല പുകയ്ക്കണ്ട. ഇക്കുറി ധോനിയുടെ നേട്ടം ക്രിക്കറ്റിലല്ല, പിന്നെയോ ടെന്നീസിലാണ് ധോനിയുടെ കിരീടനേട്ടം. 

റാഞ്ചിയില്‍ നടന്ന ജെഎസ്‌സിഎ കണ്ട്രി ക്രിക്കറ്റ് ക്ലബ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലാണ് ധോനി കിരീടം സ്വന്തമാക്കിയത്. പുരുഷന്‍മാരുടെ ഡബിള്‍സ് വിഭാഗത്തില്‍ സുമിത് കുമാറിനൊപ്പമാണ് ധോനി കോര്‍ട്ടിലിറങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ധോനി-സുമിത് സഖ്യം ജേതാക്കളായത്. 6-3,6-3 എന്നായിരുന്നു സ്‌കോര്‍ നില. 

ഈ വര്‍ഷത്തെ മത്സരങ്ങളെല്ലാം പൂര്‍ത്തിയാക്കി റാഞ്ചിയില്‍ അവധി ആഘോഷിക്കുന്നതിനിടയിലാണ് താരം ടെന്നീസ് മത്സരത്തിനായെത്തിയത്. ഓസിസിനെതിരായ ട്വന്റി20 ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതോടെ ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ഓസിസ് ഏകദിന പരമ്പരയിലെ ധോനി ഇന്ത്യന്‍ കുപ്പായമണിയൂ.  ജനുവരി 12നാണ് ഓസീസിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം. ഏകദിനത്തില്‍ 10000 റണ്‍സ് തികയ്ക്കാന്‍ ഒരു റണ്‍സ് മാത്രം മതിയെന്നിരിക്കെ ഓസീസ് മണ്ണില്‍ ധോനി ആ നേട്ടം കൈവരിക്കുന്നത് കാണുവാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com