കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ ഇതിഹാസ താരം എത്തും; ബുണ്ടസ് ലീഗുമായി സഹകരിക്കുന്നതിന്റെ ഭാഗം

ചൊവ്വാഴ്ച നടക്കുന്ന ബ്ലാസ്‌റ്റേഴ്‌സ്-ജംഷഡ്പൂര്‍ മത്സരം കാണാന്‍ മാത്തേവൂസ് എത്തുമെന്ന് റിപ്പോര്‍ട്ടാണ്
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ ഇതിഹാസ താരം എത്തും; ബുണ്ടസ് ലീഗുമായി സഹകരിക്കുന്നതിന്റെ ഭാഗം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ ജര്‍മന്‍ ഇതിഹാസ താരം ലോതര്‍ മാത്തേവൂസ് എത്തും. ചൊവ്വാഴ്ച നടക്കുന്ന ബ്ലാസ്‌റ്റേഴ്‌സ്-ജംഷഡ്പൂര്‍ മത്സരം കാണാന്‍ മാത്തേവൂസ് എത്തുമെന്ന് റിപ്പോര്‍ട്ടാണ്. 

ബുണ്ടസ് ലീഗയുമായി ഐഎസ്എല്‍ സഹകരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് മത്തേവൂസ് എത്തുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ കൊച്ചിയില്‍ എത്തുമെന്ന് മാത്തേവൂസ് പറയുന്ന വീഡിയോ ബുണ്ടസ് ലീഗ ആരാധകരുമായി പങ്കുവയ്ക്കുന്നു. 

ഡിസംബര്‍ ആറിന് നടക്കുന്ന മുംബൈ-ചെന്നൈ മത്സരവും മാത്തേവൂസ് കാണും. 1990ല്‍ മികച്ച യൂറോപ്യന്‍ താരമായും, തൊട്ടടുത്ത വര്‍ഷം ഫിഫയുടെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ട മാത്തേവൂസായിരുന്നു 1990ല്‍ ജര്‍മനി ലോക കിരീടം നേടുമ്പോള്‍ നായകന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com