സ്റ്റേഡിയം ഒഴിച്ചിടുമെന്ന് മഞ്ഞപ്പട, കാണികള്‍ ഹൃദയത്തില്‍ തൊടുമെന്ന് ജര്‍മന്‍ ഇതിഹാസ താരത്തിന് വിനീതിന്റെ ഉറപ്പ്

മാനേജ്‌മെന്റിനോടുള്ള പ്രതിഷേധം എന്നോണം സ്‌റ്റേഡിയത്തില്‍ എത്താതെ മാറി നില്‍ക്കാന്‍ ഫാന്‍സ് ഗ്രൂപ്പായ മഞ്ഞപ്പട
സ്റ്റേഡിയം ഒഴിച്ചിടുമെന്ന് മഞ്ഞപ്പട, കാണികള്‍ ഹൃദയത്തില്‍ തൊടുമെന്ന് ജര്‍മന്‍ ഇതിഹാസ താരത്തിന് വിനീതിന്റെ ഉറപ്പ്

ഐഎസ്എല്‍ അഞ്ചാം സീസണില്‍ നിരാശാജനമായ കളിയുമായി മുന്നോട്ടു പോകുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് മറുപടിയായി സ്റ്റേഡിയം ഒഴിച്ചിട്ട് കളി ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് മഞ്ഞപ്പട. മാനേജ്‌മെന്റിനോടുള്ള പ്രതിഷേധം എന്നോണം സ്‌റ്റേഡിയത്തില്‍ എത്താതെ മാറി നില്‍ക്കാന്‍ ഫാന്‍സ് ഗ്രൂപ്പായ മഞ്ഞപ്പട തീരുമാനിച്ച് നില്‍ക്കുമ്പോഴാണ് ജര്‍മന്‍ ഇതിഹാസ താരം കളി കാണാന്‍ കൊച്ചിയിലേക്ക് എത്തുന്നത്. 

കളി ബഹിഷ്‌കരിച്ച് പ്രതിഷേധം അറിയിക്കണമോ എന്ന് ആരാഞ്ഞുള്ള പോളില്‍ ഭൂരിഭാഗം ആരാധകരും യെസ് പറഞ്ഞതോടെ ജംഷഡ്പൂരിനെതിരായ കൊച്ചിയിലെ കളിയില്‍ ആശങ്ക ഉടലെടുത്തിരുന്നു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്തി കൂടുതല്‍ നല്ല കളിക്കാരെ ടീമിലെത്തിക്കാന്‍ മാനേജ്‌മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇതിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടം ലക്ഷ്യം വയ്ക്കുന്നത്. 

എന്നാല്‍ ബുണ്ടസ് ലീഗുമായി ഐഎസ്എല്‍ സഹകരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കൊച്ചിയില്‍ കളികാണാന്‍ ജര്‍മന്‍ ഇതിഹാസ താരം മാത്തേവൂസ് എത്തുകയാണ്. നിങ്ങള്‍ കൊച്ചിയില്‍ കളി കാണാന്‍ എത്തുമ്പോള്‍ സ്‌റ്റേഡിയത്തിലെ കാണികള്‍ നിങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു എന്നാണ് മാത്തേവൂസിനെ ക്ഷണിച്ചുകൊണ്ടുള്ള ബുണ്ടസ്ലീഗിന്റെ വീഡിയോയില്‍ സി.കെ.വിനീത് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com