2032ലെ ഒളിമ്പിക്‌സിന് വേദിയൊരുക്കാന്‍ തയാറാണെന്ന് ഇന്ത്യ

2032ല്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന് ആതിഥിയത്വം വഹിക്കാന്‍ തയാറാണെന്ന് അറിയിച്ച് ഇന്ത്യ.
2032ലെ ഒളിമ്പിക്‌സിന് വേദിയൊരുക്കാന്‍ തയാറാണെന്ന് ഇന്ത്യ

2032ല്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന് ആതിഥിയത്വം വഹിക്കാന്‍ തയാറാണെന്ന് അറിയിച്ച് ഇന്ത്യ. ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചു. നേരത്തെ ഇന്ത്യയിലെത്തിയ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാക്കിനോട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ താല്‍പര്യം അറിയിച്ചിരുന്നു. ഇന്ത്യയുടെ നീക്കത്തെ അന്ന് അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. 

ഇതിന് പിന്നാലെയാണ് 2032 ഒളിമ്പിക്‌സിന് വേദിയാകാന്‍ ഔദ്യോഗികമായി ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത ഐഒസിയുടെ മൂന്നംഗ ബിഡ് കമ്മിറ്റിയുമായി ടോക്കിയോയില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ബിഡ് കമ്മിറ്റിയില്‍ നിന്ന് അനുകൂല പ്രതികരണം കിട്ടിയതോടെ കേന്ദ്ര കായികമന്ത്രാലയത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. 2022ലാണ് 2032 ഒളിമ്പിക് വേദി തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുന്നത്. 

2025ലാണ് ഔദ്യോഗികമായി വേദി പ്രഖ്യാപിക്കുന്നത്. മുംബൈയിലോ ഡല്‍ഹിയിലോ ഒളിമ്പിക്‌സിന് വേദിയൊരുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യയും താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിനും ഇന്തോനേഷ്യയായിരുന്നു വേദിയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com