എന്തുകൊണ്ട് ധോനിയും ധവാനും രഞ്ജി ട്രോഫി കളിക്കുന്നില്ല? ബിസിസിഐയോട് സുനില്‍ ഗാവസ്‌കര്‍

എന്തുകൊണ്ട് ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കുന്നില്ലാ എന്ന് ധോനിയോടും ധവാനോടും ചോദിക്കാനാവില്ല. എന്നാല്‍ ബിസിസിഐയോടും സെലക്ടര്‍മാരോടും നമുക്ക് ചോദിക്കാം
എന്തുകൊണ്ട് ധോനിയും ധവാനും രഞ്ജി ട്രോഫി കളിക്കുന്നില്ല? ബിസിസിഐയോട് സുനില്‍ ഗാവസ്‌കര്‍

മഹേന്ദ്ര സിങ് ധോനിയും ശിഖര്‍ ധവാനും എന്തുകൊണ്ട് രഞ്ജി ട്രോഫി കളിക്കുന്നില്ലെന്ന ചോദ്യവുമായി ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ജാര്‍ഖണ്ഡ് ടീമിലെ ഒരു താരത്തിന്റെ അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് രഞ്ജി ട്രോഫി കളിക്കുന്നില്ലാ എന്നായിരുന്നു ധോനിയുടെ നിലപാട് എന്നായിരുന്നു റിപ്പോര്‍ട്ട്. 

എന്നാല്‍ കളിക്കളത്തില്‍ നിന്നും വലിയൊരു കാലയളവില്‍ ധോനിക്ക് വിട്ടുനില്‍ക്കേണ്ടി വരുന്നുണ്ടെന്നും, രഞ്ജി ട്രോഫി കളിക്കേണ്ടിയിരുന്നുവെന്നും ഗാവസ്‌കര്‍ പറയുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 ധോനി കളിച്ചില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായും കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റും ധോനി കളിക്കുന്നില്ല. അതോടെ വലിയൊരു ഗ്യാപ്പാണ് വന്നിരിക്കുന്ന്. 

ധോനി അവസാനം കളിച്ചത് ഒക്ടോബറിലും ഇനി കളിക്കാന്‍ പോകുന്നത് ജനുവരിയിലുമാണ്. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ലോക കപ്പ് ടീമിലെ ധോനിയുടെ സ്ഥാനം സംബന്ധിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉയരുമെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കുന്നിലൂടെ വലിയ ഇന്നിങ്‌സ് കളിച്ച് നിങ്ങള്‍ക്ക് സ്വയം തെളിയിക്കാന്‍ സാധിക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ട ശിഖര്‍ ധവാനും രഞ്ജി ട്രോഫിയില്‍ നിന്നും വിട്ടുനിന്നിരുന്നു. 

എന്തുകൊണ്ട് ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കുന്നില്ലാ എന്ന് ധോനിയോടും ധവാനോടും ചോദിക്കാനാവില്ല. എന്നാല്‍ ബിസിസിഐയോടും സെലക്ടര്‍മാരോടും നമുക്ക് ചോദിക്കാം, എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ കളിക്കാതിരിക്കുമ്പോള്‍ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കുന്നില്ലാ എന്ന്. ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തണം എങ്കില്‍ കളിക്കാര്‍ അവരുടെ മികച്ച ഫോമിലാവണം. അതിന് വേണ്ടി അവര്‍ കളിച്ചുകൊണ്ടേയിരിക്കണം എന്നും ഗാവസ്‌കര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com