കോഹ് ലിയുടെ ഈഗോയെ ലക്ഷ്യം വയ്ക്കണം, ബൗണ്ടറികള്‍ അനുവദിക്കരുത്; കോഹ് ലിയെ തളയ്ക്കാന്‍ റിക്കി പോണ്ടിങ്ങിന്റെ ഉപദേശം

ഞാന്‍ കളിച്ച, മഹത്തായ ഓസ്‌ട്രേലിയന്‍ നിര പ്രകോപനപരമായ വാക്കുകള്‍ കളിക്കളത്തില്‍ പ്രയോഗിച്ചിരുന്നു. പക്ഷേ ആ വാക്കുകള്‍ക്ക് ഒപ്പം മൂര്‍ച്ഛയേറിയ ബൗളിങ്ങുമുണ്ടായിരുന്നു
കോഹ് ലിയുടെ ഈഗോയെ ലക്ഷ്യം വയ്ക്കണം, ബൗണ്ടറികള്‍ അനുവദിക്കരുത്; കോഹ് ലിയെ തളയ്ക്കാന്‍ റിക്കി പോണ്ടിങ്ങിന്റെ ഉപദേശം

നിങ്ങളുടെ കഴിവ് കൊണ്ട് മാത്രമേ കോഹ് ലിയെ ചെറുത്ത് നില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഓസീസ് ബൗളര്‍മാരോട് മുന്‍ നായകന്‍ റിക്കി പോണ്ടിങ്. നിങ്ങളുടെ പ്രവര്‍ത്തിയും കഴിവും കൊണ്ടുമാത്രമേ കോഹ് ലിയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതിരിക്കാനാവു എന്ന് പോണ്ടിങ് ചൂണ്ടിക്കാണിക്കുന്നു. 

ഞാന്‍ കളിച്ച, മഹത്തായ ഓസ്‌ട്രേലിയന്‍ നിര പ്രകോപനപരമായ വാക്കുകള്‍ കളിക്കളത്തില്‍ പ്രയോഗിച്ചിരുന്നു. പക്ഷേ ആ വാക്കുകള്‍ക്ക് ഒപ്പം മൂര്‍ച്ഛയേറിയ ബൗളിങ്ങുമുണ്ടായിരുന്നു. മികച്ച ബൗളിങ് ഇല്ലാതെ പ്രകോപനപരമായ വാക്കുകള്‍ മാത്രം ഉണ്ടായിട്ട് കാര്യമില്ല. നാക്ക് ഉപയോഗിച്ചല്ലാതെ കളിയില്‍ ആധിപത്യം നേടാന്‍ നിങ്ങള്‍ക്കാവണം എന്നും പോണ്ടിങ് പറയുന്നു. 

ബോള്‍ മൂവ് ചെയ്യുന്നില്ലെങ്കില്‍ കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തുക പാടാകും. ഫീല്‍ഡര്‍മാരെ ബൗണ്ടറി ലൈനിന് അരികില്‍ കോഹ് ലിയുടെ ഇന്നിങ്‌സ് തുടങ്ങുമ്പോള്‍ തന്നെ നിര്‍ത്തുക. ബൗണ്ടറി നേടാന്‍ കോഹ് ലിയെ അനുവദിക്കാതിരിക്കുക. കൂടുതല്‍ ആക്രമണോത്സുകമായ തുടക്കത്തില്‍ തന്നെ കോഹ് ലിയെ സമീപിക്കരുത്. ലൈനിലും ലെങ്തിലും ബോള്‍ ചെയ്യണം. തേര്‍ഡ് മാനിലേക്കുള്ള ഷോട്ട് കോഹ് ലിക്ക് ഇഷ്ടമാണ്. ഇത് മുന്നില്‍ കണ്ട് ഫീല്‍ഡ് പ്ലാന്‍ ചെയ്ത് കോഹ് ലിയെ സമ്മര്‍ദ്ദത്തിലാക്കുവാനാണ് പോണ്ടിങ് നിര്‍ദേശിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com